കൊടുംവളവിൽ തിരിയാനാകാതെ ലോറി; കുടുങ്ങിയത് ഏഴര മണിക്കൂർ; ഒടുവിൽ

curvelorrywb
SHARE

   തമിഴ്‌നാട്ടിൽ നിന്ന് വൈദ്യുത പോസ്റ്റുകളുമായെത്തിയ ലോറി കൊടുംവളവിൽ കുടുങ്ങിയതിനെത്തുടർന്ന് ഏഴര മണിക്കൂർ ഗതാഗതം മുടങ്ങി. കൊച്ചി-തേക്കടി സംസ്ഥാന പാതയിൽ ഇടപ്പൂക്കുളത്തിനു സമീപത്തെ വളവിലാണ് ലോറി കുടുങ്ങിയത്.  മേരികുളം-ആനവിലാസം റൂട്ടിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. വളകോട്ടിലേക്കു വന്ന ലോറിക്കു കൊടുംവളവ് തിരിഞ്ഞിറങ്ങാനായില്ല. പിന്നീട് വൈദ്യുത പോസ്റ്റുകൾ ഇറക്കിയശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ലോറി വഴിയിൽ നിന്ന് നീക്കിയത്. 11.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. ലോറി തമിഴ്‌നാട്ടിലേക്കു മടങ്ങി. തുടർന്ന് വൈദ്യുത പോസ്റ്റുകൾ പലതവണയായി പിക്കപ് വാനിൽ വളകോട്ടിൽ എത്തിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...