ഇക്കുറി പട്ടികയും പിന്നാലെ നേതാക്കളും ഡല്‍ഹിക്ക് വണ്ടി കയറില്ല; പുതുപതിവ്

chenni
SHARE

കോണ്‍ഗ്രസിന്റ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ ഇക്കുറി ഡല്‍ഹിയിലേക്ക് നീട്ടില്ല. സ്ഥാനാര്‍ഥികളെ സംസ്ഥാനത്ത് തന്നെ തീരുമാനിക്കാനും അന്തിമ അനുമതിക്കായി മാത്രം പട്ടിക ഹൈക്കമാന്‍ഡിലേക്ക് സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് ധാരണ. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്കീനിങ് കമ്മിറ്റി അടുത്തദിവസം തിരുവനന്തപുരത്തെത്തുന്നതിനാല്‍ നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിക്ക് പോകുന്നതും ഒഴിവാക്കി.  

സംസ്ഥാനത്ത് തയാറാക്കുന്ന, പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയുമായി പ്രധാന നേതാക്കള്‍ ആദ്യം ഡല്‍ഹിക്ക് പോകും. സീറ്റ് മോഹികളുടെ വന്‍പട പിന്നാലെയും. ഗ്രൂപ്പ് തിരിച്ചോ അല്ലാതെയോ എങ്ങനെയും പട്ടികയില്‍ ഇടംപിടിക്കാനുള്ള നേതാക്കളുടെ കൂട്ടപ്പൊരിച്ചിലാകും പിന്നെ രാജ്യതലസ്ഥാനത്ത്. ഗ്രൂപ്പ് വീതം വയ്പ് വേണ്ടെന്ന് വച്ചപോലെ അത്തരം സമര്‍ദനീക്കങ്ങളും ഇക്കുറി വേണ്ടെന്നാണ് തീരുമാനം.

ഒാരോ മണ്ഡലത്തിലും ആര് സ്ഥാനാര്‍ഥിയാകണമെന്നത് സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റുമാരില്‍ നിന്നടക്കം  കെ.പി.സി.സി അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് ഒാരോ മണ്ഡലത്തിലും അനുയോജ്യരായവരുടെ പേരടങ്ങടങ്ങിയ പട്ടികയും തയാറാക്കിത്തുടങ്ങി. എ.െഎ.സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റ നേതൃത്വത്തില്‍ കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നിച്ചിരുന്നതാണ് പട്ടികയ്ക്ക് രൂപം നല്‍കുന്നത്. 

തുടര്‍ നടപടികള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ അടുത്തദിവസം തിരുവനന്തപുരത്തെത്തും. അതുകൊണ്ടുതന്നെ ശനിയാഴ്ച നേതാക്കള്‍ ഡല്‍ഹിക്ക് പോകുന്നതും ഒഴിവാക്കി. ഒരു തരത്തിലും തര്‍ക്കം തീരാത്ത മണ്ഡലങ്ങളുടെ കാര്യം മാത്രം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക്  വിട്ടാല്‍ മതിയെന്നാണ് തീരുമാനം. ഒരു ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ഥിയെങ്കിലും വേണമെന്നതാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുള്ള  നിര്‍ദേശം.

MORE IN KERALA
SHOW MORE
Loading...
Loading...