‘പുല്ലൂരാംപാറ’ ഇനി ഒറ്റ ക്ലിക്കിൽ; ‘ആപ്പി’ലായി ഓട്ടോക്കാരും തെങ്ങുകയറ്റക്കാരും

pullurambarawb
SHARE

ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇനി ഒറ്റ ക്ലിക്കില്‍. കോഴിക്കോട് പുല്ലൂരാംപാറയെ കുറിച്ചുള്ള വിവരങ്ങളുമായാണ് മൊബൈല്‍ ആപ് തയാറായത്, സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍. അത് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് പ്രിന്‍സ് ജോര്‍ജ് പുല്ലൂരാംപാറ ലൈവ് എന്ന ആപ്പ് പുറത്തിറക്കിയത്. ഇത് വെറും വിവരങ്ങള്‍ അല്ല. ഒാട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കാടു വെട്ടുന്നവര്‍, തെങ്ങുകയറ്റക്കാര്‍  അങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ ജോലി ചെയ്യുന്ന പുല്ലൂരാംപാറക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ട്.  ഗ്രാമത്തിന്റെ ഒാരോയിടത്തെയും  ഫോണ്‍നമ്പറുമുണ്ട്.

മാത്രമല്ല ഈ നാട്ടുകാര്‍ക്ക് പ്രദേശത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കൂട്ടിചേര്‍ക്കാനുണ്ടെങ്കില്‍ അതിനും ആപ്പില്‍ ഇടമുണ്ട്.പുല്ലൂരാംപാറയിലെ വാര്‍ത്തകളും ഈ ആപ്പില്‍ ലഭ്യമാണ് 

MORE IN KERALA
SHOW MORE
Loading...
Loading...