കോവിഡ് ബാധിതയെ ആംബുൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്കെതിരെ കുറ്റപത്രം

ambulance
SHARE

കോവിഡ് ബാധിതയെ ആംബുൻസിൽ പീഡിപ്പിച്ച കേസിെല പ്രതി നൗഫലിനെതിരെ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റപത്രം ചുമത്തി. തട്ടിക്കൊണ്ടു പോകൽ, ലൈംഗീക അതിക്രമം, തടഞ്ഞുവച്ചു പീഡിപ്പിക്കൽ, പട്ടിക ജാതി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. 

പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വകുപ്പുകൾ ചുമത്തിയത്.  പ്രതി കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ തുടങ്ങേണ്ട തീയതി ഏപ്രിൽ ഏഴിനു തീരമാനിക്കും. ആറന്‍മുളയ്ക്കടുത്ത് നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം 2020 സെപ്തംബര്‍ അഞ്ചിനു രാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയായ നൗഫലിനെ അന്നുരാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. റെക്കോഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തികരിച്ച  പൊലീസ് 47ആം നാളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കി.  

MORE IN KERALA
SHOW MORE
Loading...
Loading...