തല മുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി ഹോട്ടൽ ഉടമകൾ; വേറിട്ട പ്രതിഷേധം

kochi-protest
SHARE

പാചകവാതകം അടക്കമുള്ള ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചി പനമ്പിള്ളി നഗറില്‍ വേറിട്ട പ്രതിഷേധം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അംഗങ്ങളാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്നാണ് പ്രധാന ആവശ്യം.

കോവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പിന്നെയുമേറ്റ കനത്ത തിരിച്ചടിയായിരുന്നു പാചകവാതക വില വര്‍ധന. ഇതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പനമ്പിള്ളി നഗര്‍ ഐഒസിക്ക് മുന്‍പില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. ഉയരുന്ന ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ പിച്ച ചട്ടിയുമായി ഇറങ്ങേണ്ടി വരുമെന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്ത് പിച്ച ചട്ടിയുമായി പ്രതിഷേധിച്ചതെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ അംഗങ്ങള്‍ അറിയിച്ചു. 

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തുമ്പോള്‍ ഹോട്ടലുകളിലെ പാചകവാതകത്തിന് പതിനെട്ട് ശതമാനമാണ് ജി.എസ്.ടി . ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിന് കഴിഞ്ഞ നാല് മാസത്തിനിടെ  500 രൂപയാണ് വര്‍ധിച്ചത്. സാധാരണ ഹോട്ടലുകളെ സംബന്ധിച്ച് ആയിരത്തിയഞ്ഞൂറ് രൂപയാണ് അധിക ബാധ്യത. ഇത് നീതിനിഷേമാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ ഉന്നയിക്കുന്ന ആരോപണം. വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

MORE IN KERALA
SHOW MORE
Loading...
Loading...