സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്

kochi-budget-02
SHARE

വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് പ്രഖ്യാപനം.

കൊച്ചി നഗരസഭയുടെ പണിതീരാത്ത പുതിയ കെട്ടിടത്തിൽ തുടങ്ങി നികുതി പിരിവിലടക്കമുള്ള വീഴ്ചകൾ തുറന്നു സമ്മതിച്ചാണ് ബജറ്റ് സാമ്പത്തിക രംഗത്ത് പൊളിച്ചെഴുത്ത് പ്രഖ്യാപിക്കുന്നത്. നികുതി പിരിവിന് നഗരസഭയ്ക്ക് ശാസ്ത്രീയ സംവിധാനമില്ലെന്നും ചെലവുകൾക്ക് കൃത്യമായ മാനദണ്ഡമില്ലെന്നും നിരീക്ഷിച്ചാണ് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്ന പ്രഖ്യാപനവും.

കാനകളുടെയും റോഡുകളുടെയും ബസ് സ്റ്റേഷനുകളുടെയും നവീകരണം  അടക്കം വിപുലമായ പ്രഖ്യാപനം ബജറ്റിലുണ്ട്. കൊതുക് നിവാരണത്തിന് പത്ത് കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്.  ബജറ്റ് ആവർത്തനവിരസമെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആരോപണങ്ങളെ മേയർ തള്ളി. ബജറ്റ് പ്രഖ്യാപനങ്ങളിൽ എല്ലാ സംഘടനകൾക്കുമുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...