വേനൽ കടുത്തു, വെള്ളവും തീറ്റയും തേടി കാട്ടാനകൾ നാട്ടിൽ; പ്രതിഷേധം

forest-strike
SHARE

പാലക്കാട് മലമ്പുഴ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. അണക്കെട്ടിലിറങ്ങുന്ന കാട്ടാന സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളൊക്കെ ഇല്ലാതാക്കുകയാണ്്. വനപാലകര്‍ നടപടിെയടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴയില്‍ റോഡ്‌ ഉപരോധിച്ച് പ്രതിഷേധിച്ചു. 

വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ ജനവാസമേഖലയിലാണ് കാട്ടാനശല്യം പതിവായിരിക്കുന്നത്. വേനല്‍ കടുത്തതോടെ വെളളവും തീറ്റയും േതടിയെത്തുന്ന കാട്ടാന പ്രദേശങ്ങളിെല കൃഷിയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നു. വീടുകളും ചുറ്റുമതിലുകളും ഇല്ലാതാക്കുന്നു. മലമ്പുഴ അണക്കെട്ടിലും സമീപപ്രദേശങ്ങളിലും പതിവ് സാന്നിധ്യമായതോടെ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഭീതിയായി. കാലങ്ങളായി നഷ്ടപരിഹാരമൊന്നും ലഭിക്കാത്തതിനാല്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്. കാട്ടാനശല്യം കുറയ്ക്കാന്‍ വനപാലകരുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മലമ്പുഴ കോട്ടേക്കാട് വനംഒാഫീസിന് സമീപം റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. 

പുതുശേരി, മലമ്പുഴ പഞ്ചായത്തുകളുടെ പരിധിയിലാണ് കൂടുതലും നാശനഷ്ടങ്ങള്‍. വനത്തില്‍ നിന്ന് തീറ്റയും വെളളവും തേടിയെത്തുന്ന കാട്ടാനകള്‍ ട്രെയിന്‍തട്ടി ചരിയുന്നതും വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ചരിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തെ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താനുളള ശ്രമം ഭാഗീകമായി വിജയിച്ചിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...