തിരുവല്ലയില്‍ ജോസഫ് വിഭാഗത്തിന് സീറ്റു നല്‍കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്

Election-2021-Design-HD-Thumb-Thiruvalla-Congress
SHARE

തിരുവല്ലയില്‍ ജോസഫ് വിഭാഗത്തിന് സീറ്റു നല്‍കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് മണ്ഡലത്തില്‍ വിജയസാധ്യതയെന്ന് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. യുഡിഎഫില്‍ സീറ്റ് ഏതു കക്ഷിക്കെന്ന് വ്യക്തമാകുന്നതിനു മുന്‍പ്  സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ പ്രചരിക്കുന്നതില്‍ കോണ്‍ഗ്രസ് യോഗം അതൃപ്തി രേഖപ്പെടുത്തി.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന തിരുവല്ല സീറ്റിനായി അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.ഇന്നലെ വൈകിട്ട് ചേര്‍ന്ന  നിയോജകമണ്ഡലം നേതൃയോഗം ഘടകകക്ഷിയെക്കാള്‍ വിജയ സാധ്യത കോണ്‍ഗ്രസിനാണെന്ന് വിലയിരുത്തി. കെപിസിസി , ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍,മണ്ഡലം പ്രസിഡന്‍റുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സീറ്റ് ഏതുകക്ഷിക്കാണെന്ന് വ്യക്തമാകുന്നതിന് മുന്‍പ്  സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ പ്രചരിക്കുന്നതില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലായിരുന്നപ്പോള്‍ നല്‍കിയ സീറ്റായതിനാല്‍ ജോസഫ് വിഭാഗത്തിന് തിരുവല്ല സീറ്റില്‍ അവകാശമുന്നയിക്കാവില്ലെന്നാണ് കോണ്‍ഗ്രസ്  നേതാക്കള്‍ പറയുന്നത്. 

ജോസഫ് ഗ്രൂപ്പ് മല്‍സരിക്കുന്നതിന് തയാറെടുത്തിരിക്കുന്ന തിരുവല്ലയ്ക്കായി കോണ്‍ഗ്രസും അവകാശവാദമുന്നയിച്ചതോടെ പ്രശ്നപരിഹാരത്തിന് കെപിസിസി, യുഡിഎഫ് നേതൃത്വം ഇടപെടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...