നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം; പൊതുശ്മശാനം പ്രവർത്തിക്കുന്നില്ല; പരാതി

cemetry
SHARE

നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ മലപ്പുറം മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്മശാനം. മാറഞ്ചേരി ഗ്രാമപഞ്ചായത്തും, ജില്ലാപഞ്ചായത്തും  തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ശ്മശാനം തുറക്കുന്നതിന് തടസമെന്നാണ് നാട്ടുകാരുടെ ആരോപണം. 

2015 ലാണ് ജില്ലാ പഞ്ചായത്ത് ഇവിടെ  ശ്മശാനം നിർമിച്ചത്. നാൽപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ശ്മശാനം പ്രവർത്തന സജ്ജമായിട്ടും മൃതദേഹം ദഹിപ്പിക്കുന്നതിനായി തുറന്നു കൊടുത്തിട്ടില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്‌. 

മാറഞ്ചേരി പഞ്ചായത്തിലെ 19 വാർഡുകൾക്ക് വേണ്ടിയാണ് പൊതുശ്മശാനം നിർമിക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് മുൻകൈയെടുത്ത് ശ്മശാനം തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...