സമ്മർദ്ദം ചെലുത്തി സീറ്റുനേടാൻ ശ്രമിക്കേണ്ട; വനിതകൾക്ക് ലീഗിന്റെ മുന്നറിയിപ്പ്

league-24
SHARE

മുസ്​ലിം ലീഗ് കൂടുതല്‍ വനിതകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. വനിത ലീഗ് നേതാക്കളുടെ പ്രചാരണത്തിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തി. സാമൂഹ മാധ്യമങ്ങളിലൂടെ സമ്മര്‍ദം ചെലുത്തി സീറ്റു നേടാന്‍ ശ്രമിക്കേണ്ടെന്നാണ് മുസ്​ലിം ലീഗ് നിലപാട്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്​ലിം ലീഗ്സ്ഥാനാര്‍ഥികളില്‍ അമ്പതു ശതമാനം വനിതകളായിരിക്കണം എന്നടതക്കമുള്ള പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഫെയ്സ്ബുകിലൂടെ വനിത ലീഗ് നേതാക്കളടക്കം ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്. വനിത ലീഗിന്‍റെ എഫ് ബി പേജിലും ഇതു തന്നെയാണ് അവസ്ഥ. വനിതകളെ സ്ഥാനാര്‍ഥിയാക്കിയാല്‍ കൂടുതല്‍ വിജയമുണ്ടാകുമെന്നാണ് വാദം. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ മുഖവിലക്കെടുക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.

വിവാദങ്ങള്‍ക്കില്ലെന്ന് നിലപാടാണ് വനിത ലീഗിന്. സാമൂഹ മാധ്യമങ്ങള്‍ വഴി സമ്മര്‍ദം ചെലുത്തിയില്ലെന്നും അര്‍ഹമായ വനിത പ്രാതിനിധ്യം ഉണ്ടാകുമെന്നും വനിത ലീഗ് പ്രസിഡന്‍റ് സുഹ്റ മമ്പാട് അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടില്‍ ഒരു വിഭാഗം വനിത ലീഗ് പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...