സോളര്‍ സിബിഐക്ക്; യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

solar-case-youth-congress-protest
SHARE

ഉമ്മന്‍ചാണ്ടിക്കെതിരായ സോളര്‍ പീഡന പരാതി സിബിഐക്ക് വിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

കൊച്ചിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഡി.സി.സി ഓഫിസിന് മുന്നില്‍ നിന്ന് ജോസ് ജംങ്ഷന്‍വരെ വരെ പ്രതിഷേധമാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം അന്വേഷിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സിബിഐയെ എന്നുമുതലാണ് വിശ്വസിച്ച് തുടങ്ങിയതെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...