രണ്ടരവയസ്സുകാരൻ രാജവെമ്പാലയ്ക്ക് മുന്നിൽ; അയൽവാസി രക്ഷകനായി

malappuram-snake.jpg.image.845.440
ആനപ്പാറ ചെട്ടിയാംതൊടി മുഹമ്മദിന്റെ വീടിനു സമീപത്ത് നിന്നു പിടികൂടിയ രാജവെമ്പാലയുമായി പാമ്പ് പിടിത്ത വിദഗ്ധൻ പിലാത്തൊടിക മുജീബ് റഹ്മാൻ
SHARE

എടക്കര ∙ രാജവെമ്പാലയുടെ മുൻപിൽപെട്ട രണ്ടരവയസ്സുകാരന് അയൽവാസിയുടെ ഇടപെടൽ രക്ഷയായി. കാരക്കോട് ആനപ്പാറ ചെട്ടിയാംതൊടി മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് രാജവെമ്പാലയെത്തിയത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടി മുറ്റത്തെ വെളിച്ചത്തിൽ കളിക്കാൻ പുറത്തിറങ്ങിയതായിരുന്നു.

അയൽവാസിയായ വി.പി.സാനിബ് തക്കസമയത്ത് കണ്ടതിനാൽ കുട്ടിയെ രക്ഷപ്പെടുത്തി രാജവെമ്പാലയെ പിടികൂടാനായി. വിറകട്ടിക്കുള്ളിൽ കയറിയ 12 അടിയോളം വരുന്ന രാജവെമ്പാലയെ പാമ്പ് പിടിത്തവിദഗ്ധൻ പിലാത്തൊടിക മുജീബ് റഹ്മാനെത്തിയാണ് പിടികൂടിയത്. ഉൾക്കാട്ടിൽ വിട്ടയച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...