കാക്കിയുടെ കാവലിൽ കൃഷി സജീവം; പ്രകൃതിയോടിണങ്ങി കമ്പംമെട്ടിലെ പൊലീസുകാർ

police-24
SHARE

ഇടുക്കി കമ്പംമെട്ടിലെ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന്  മിക്കപ്പോഴും വെടിയൊച്ചയും പുകയുമൊക്കെ ഉയരാറുണ്ട്. ഈ വെടിവയ്പിന്റെ പിന്നാമ്പുറക്കഥ അന്വേഷിച്ച് ചെന്നാൽ എത്തുക വിജയകരമായ  പൊലീസുകാരുടെ കൃഷി കാഴ്ച്ചയിലേക്കാണ്.

സംസ്ഥാനത്തെ പ്രധാന ചെക്കു പോസ്റ്റായ കമ്പംമെട്ടിലെ പൊലീസ് സ്റ്റേഷനിൽ കാക്കിയുടെ കാവലിൽ മത്സ്യകൃഷിയും, അക്വപോണിക്സും തേനീച്ച കൃഷിയുമൊക്കെ ക്രമസമാധാന പാലനത്തിനൊപ്പം സജീവമാണ്. 3 വർഷം മുമ്പാണ് കമ്പംമെട്ട് സ്റ്റേഷൻ മുറ്റത്ത് കാടുപിടിച്ചു കിടന്നിരുന്ന ഭൂമി വൃത്തിയാക്കി പച്ചക്കറി കൃഷിയിറക്കിയത്. വിളവെടുപ്പിന് പാകമായതോടെ കുരങ്ങുകൂട്ടമെത്തി കൃഷി മുഴുവൻ നശിപ്പിച്ചു. ഇതിൽ നിരാശരാകാതെ കുരങ്ങുശല്യത്തിൽ നിന്നും രക്ഷ നേടുവാനുള്ള മാർഗമായാണ്   പി വി സി പൈപ്പുപയോഗിച്ച് പൊലീസുകാർ തന്നെ തോക്ക് നിർമ്മിച്ചത്. തോക്കിൽ നിന്നുള്ള വെടിയൊച്ചകൾ തുടർച്ചയായ് മുഴങ്ങിയതോടെ കുരങ്ങുകൾ പറപറന്നു.

4000  മത്സ്യകുഞ്ഞുങ്ങളാണ് പൊലീസ് സ്‌റ്റേഷനിലെ കുളത്തിൽ വളരുന്നത്. 72 അടി നീളവും 25 അടി വീതിയും ആറരയടി താഴ്ചയിലുമാണ് മീൻ വളർത്തലിനായി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മീൻകുളം നിർമിച്ചത്.  2 ലക്ഷം ലിറ്റർ വെള്ളം കുളത്തിൽ സംഭരിക്കാം. വെള്ളം ശുദ്ധികരിക്കാനായി അക്വപോണിക്സ് കൃഷി രീതിയാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ ക്രമീകരിച്ചത്. മീൻ കുളത്തിലെ വെള്ളം പച്ചക്കറി കൃഷിക്കു വളമാകും. സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും പൂർണ പങ്കാളിത്തത്തോടെ ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ഷിഫ്റ്റായാണ് പച്ചക്കറി പരിപാലനം നടത്തുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...