ലോണ്‍ ടെന്നീസ് താരങ്ങള്‍ക്ക് ഗ്രേസ് മാർക്ക് നിഷേധിക്കുന്നു; കാലിക്കറ്റ് സർവകലാശാലക്കെതിരെ പരാതി

tennis-24
SHARE

കാലിക്കറ്റ് സര്‍വകലാശാലയിലെ ലോണ്‍ ടെന്നീസ് കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കുന്നില്ലെന്ന് പരാതി. ദേശീയമല്‍സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാതിരുന്നതിന് പുറമേ സര്‍വകലാശാലയുടെ കായികവിഭാഗം വിവേചനം തുടരുന്നതായാണ് ആരോപണം. 

പാലക്കാട് വിക്ടോറിയ കോളജ് വിദ്യാര്‍ഥിയുടെ പരാതിയാണിത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍കാലങ്ങളില്‍ ലോണ്‍ ടെന്നീസ് താരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്കും സര്‍ട്ടിഫിക്കറ്റും 2019–2020 അധ്യയനവര്‍ഷത്തിലേത് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ദേശീയമല്‍സരത്തില്‍ സര്‍വകലാശാല കായികതാരങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ ദേശീയമല്‍സരത്തില്‍ പങ്കെടുത്തില്ലെങ്കിലും ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ നല്‍കുമെന്ന് കായികവകുപ്പ് മേധാവി അറിയിച്ചതാണെന്നും ഇപ്പോള്‍ നല്‍കുന്നില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സര്‍വകലാശാലയുടെ താരങ്ങളാണെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.

വിവിധ കോളജുകളിലായി പത്തു വിദ്യാര്‍ഥികളാണ് ലോണ്‍ ടെന്നീസിലുളളത്. മന്ത്രിക്കും വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുളളവര്‍ക്കും കായികതാരങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...