'ആധ്യാത്മിക പങ്കാളി'യെ വിട്ടുകിട്ടണം; യുവാവ് കോടതിയിൽ; ഹേബിയസ് കോർപസ് തള്ളി

kerala-high-court-2
SHARE

മാതാപിതാക്കളുടെ കൂടെ കഴിയുന്ന 21 കാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 'ആത്മീയ ഗുരു' ഹൈക്കോടതിയിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോ.കൈലാസ് നടരാജനാണ് കോടതിയെ സമീപിച്ചത്. തന്റെ ആത്മീയ പങ്കാളിയായ പെൺകുട്ടി മാതാപിതാക്കളുടെ തടവിലാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ പെൺകുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയിൽ അല്ലെന്നും മാതാപിതാക്കളിൽ നിന്നു മാറ്റേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി ഹർജി തള്ളി.

വിഷാദരോഗത്തിനു കൗൺസലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കൾ കോടതിയിൽ വാദിച്ചു. കൈലാസ് നടരാജന്‍ മുൻപ് മെഡിക്കൽ പ്രൊഫഷനിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വേദിക് ആചാര്യനെന്നാണ് സ്വയം അവകാശപ്പെടുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കുടുംബ വീടിന്റെ ഒരു നിലയാണ് ആശ്രമമാക്കി മാറ്റിയിരിക്കുന്നത്. കുടുംബ വീട്ടിൽ അമ്മയും വാടകവീട്ടിൽ ഭാര്യയും രണ്ട് മക്കളും ഇയാൾക്കുണ്ട്. ഇവരുമായി അകന്നാണ് കഴിയുന്നത്. പോക്സോ കേസിൽ മുൻപ് ഇയാൾ മൂന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ടര വർഷത്തോളമായി ആത്മീയ പാതയിൽ ഒന്നിച്ചാണ് ജീവിതമെന്നാണ് കൈലാസ് കോടതിയിൽ വാദിച്ചത്.ഇയാൾക്കൊപ്പം പോകണമെന്ന നിലപാടാണ് പെൺകുട്ടിയും സ്വീകരിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...