വീടെന്ന സ്വപ്നത്തിന് ഇനിയെത്ര കാക്കണം; പ്രതീക്ഷയിൽ ഉദയ കോളനി

udaya
SHARE

വികസനം പതിയെ കടന്നുവരുമ്പോഴും കിടപ്പാടത്തിനായി അക്ഷരാര്‍ഥത്തില്‍ വിവേചനം അനുഭവിക്കുന്നവരാണ് കൊച്ചിയിലെ ഉദയ കോളനിക്കാര്‍ . ഉദയ എന്ന പേര് ലഭിച്ചതോടെ കോളനിക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന ദുഷ്പേര് മാറിയെങ്കിലും ഭൂരിഭാഗംപേര്‍ക്കും സ്വന്തമായി വീടില്ല.  

നൂറ്റിനാല് കുടുംബങ്ങളാണ് കോളനിയിലുള്ളത്. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി വഴി കോളനിയിലെ പതിനെട്ടോളം വീടുകളുടെ പണി പൂര്‍ത്തിയായി താമസം തുടങ്ങി. എന്നാല്‍ സുരക്ഷിതമായ ഒരു വീടിനായി ഇപ്പോഴും കാത്തിരിപ്പിലാണ് കോളനിയിലെ ബാക്കി കുടുംബങ്ങള്‍. മുഴുവന്‍ കോളനി നിവാസികള്‍ക്കും വീട് ലഭിക്കാന്‍ നിയമപരമായ സഹായം നല്‍കാമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പണിയാനുള്ള വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. 

നിലവിലെ കൂരയുടെ സ്ഥാനത്ത് പുതിയ വീട് പണിയണമെങ്കില്‍ സര്‍ക്കാര്‍ സഹായം മാത്രം മതിയാകില്ല. അതിനൊപ്പം തന്നെ മറ്റു സാമ്പത്തിക സഹായങ്ങളും കോളനി വാസികള്‍ ഉറ്റുനോക്കുന്നുണ്ട്. പലരും ഒരിക്കല്‍ ഭീതിയോടെ കണ്ടിരുന്ന കോളനി പതിെയ മാറ്റത്തിന് വിധേയമാവുകയാണ്. കൈപിടിക്കാന്‍ സ്മാര്‍ട്ടാകുന്ന കൊച്ചി ഒപ്പമുണ്ടെന്ന പ്രതീക്ഷയില്‍.

MORE IN KERALA
SHOW MORE
Loading...
Loading...