പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ്; സംഘം സ്ഥിരം നായാട്ടുകാരെന്ന് വനംവകുപ്പ്

curry
SHARE

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസിലെ  പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയെന്നു വനംവകുപ്പ്. 5അംഗ സംഘം മുൻപ് മുള്ളൻപന്നിയെ കെണിവച്ച് പിടികൂടി ഭക്ഷിച്ചിരുന്നു.പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും. പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ച കേസിൽ അറസ്റ്റിലായ  മാങ്കുളം സ്വദേശികൾ  മുൻപ് കൃഷിയിടത്തിൽ കെണിവെച്ചു മുള്ളൻ പന്നിയെയും പിടികൂടിയിരുന്നെന്നു വ്യക്തമായി.

കഴിഞ്ഞ ബുധനാഴ്ച കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടി കൂടുകയായിരുന്നു. 6 വയസ്സ് പ്രായമുള്ള ആൺ പുലിയെയാണ് പിടികൂടിയത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും പുലി മാംസംകൊണ്ടുള്ള കറിയും പിടിച്ചെടുത്തു.

 വിനോദ്, ബേസിൽ,  വി.പി. കുര്യാക്കോസ്,  സി.എസ്. ബിനു,  സലി കുഞ്ഞപ്പൻ,  വടക്കും ചാലിൽ വിൻസന്റ്  എന്നിവരെയാണ് ഇന്നലെ  വനപാലകർ അറസ്റ്റ് ചെയ്തത്. 10 കിലോ മാംസവും പ്രതികളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.  ഇരുമ്പു കേബിൾ ഉപയോഗിച്ചാണ് കൃഷിടത്തിൽ  കെണി ഒരുക്കിയിരുന്നത്. സമാന രീതിയിൽ സംഘം മുൻപ്  മുള്ളൻപന്നി ഉൾപ്പടെയുള്ള വന്യജീവികളെ പിടികൂടി യിരുന്നു.ഇവർക്ക് അന്തർ സംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നു പരിശോധിച്ച് വരികയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...