അസാധാരണ അനുഭവങ്ങളുടെ വലിയ പാഠങ്ങളുമായി പടിയിറക്കം; ഇനി 15-ാം നിയമസഭ

pkg-sabhasessionends-01
SHARE

പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ടാണ് പതിനാലാം കേരള നിയമസഭ പിരിയുന്നത്. അവസാനവര്‍ഷം കോവിഡ് തടസ്സപ്പെടുത്തിയിട്ടും ആകെ ഇരുപത്തിരണ്ട് സമ്മേളനങ്ങള്‍ ചേരാനായി. അനുഭവങ്ങളുടെയും കീഴ്്വഴക്കങ്ങളുടെയും വലിയ പാഠങ്ങളുമായാണ് അംഗങ്ങളുടെ പടിയിറക്കം.

അഞ്ചുകൊല്ലം മുമ്പ് ചിരിച്ചമുഖത്തോടെ സഭാതലത്തിലെത്തിവര്‍ മുഖാവരണധാരികളായി പിരിയേണ്ടിവന്നുഎന്നതുതന്നെയാണ് ഈ നിയമസഭാകാലത്തിന്റെ ഏറ്റവും വലിയ സവിശേഷത. എന്നിട്ടും കഴിഞ്ഞ നിയമസഭാസമ്മേളനെക്കാള്‍ പതിനാറു സമ്മേളനകള്‍ കൂടുതല്‍ ചേര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രണ്ടുപ്രളയങ്ങളുണ്ടാക്കിയ വെല്ലുവിളി നേരിടേണ്ടിവന്നു. കേന്ദ്രസര്‍ നയങ്ങള്‍ക്കെതിരെ പലപ്പോഴും എല്‍.ഡി.എഫും യുഡിഎഫും ഒന്നിക്കുന്നതിനും സഭാതലം സാക്ഷിയായി. സി.കെ. ആശമുതല്‍ ഒ. രാജഗോപാല്‍ വരെ ഒട്ടേറെ അംഗങ്ങള്‍ നവാഗതരായെത്തി. പുതുതലമുറ നിയമനിര്‍മാണ പ്രക്രിയ അടുത്തറിഞ്ഞു.

മലയാള ഭാഷ ബില്‍, കര്‍ഷക ക്ഷേമനിധി ബില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട ബില്‍, വ്യവസായ ഏകജാലക ബില്‍, പകര്‍ച്ചവ്യാധി പ്രതിരോധ ബില്‍ അങ്ങനെ എണ്‍പതിലേറെ നിയമനിര്‍മാണങ്ങള്‍. അവയിലെല്ലാം അംഗങ്ങളുടെ സജീവ പങ്കാളിത്തം 172 അടിന്തര പ്രമേയങ്ങളാണ് സഭാതലത്തില്‍ പ്രതിപക്ഷം കൊണ്ടുവന്നത് ഇതില്‍ ആറെണ്ണം ചര്‍ച്ചക്കെടുത്തു.ഇതിലെല്ലാം തലമുറവ്യത്യാസമില്ലാതെ അംഗങ്ങള്‍ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു. പതിനാറുവര്‍ഷത്തിന് ശേഷം സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയത്തിനും സഭ സാക്ഷിയായി.

MORE IN KERALA
SHOW MORE
Loading...
Loading...