തില്ലങ്കേരിയിലെ തിരഞ്ഞടുപ്പ്; മത്സരം ശക്തം; വിജയപ്രതീക്ഷയിൽ മുന്നണികൾ

thillemkeri
SHARE

വാശിയേറിയ മല്‍സരം നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

ഹൈക്കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തിൽ കനത്ത പൊലീസ് കാവലിലായിരുന്നു തില്ലങ്കേരിയിൽ വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് മന്ദഗതിയിലായിരുന്നു. ശക്തമായ രാഷ്ട്രിയ മത്സര നടക്കുന്ന ഡിവിഷനാണ് തില്ലങ്കേരി. ഇരു മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷ പങ്കുവച്ചു.

തില്ലങ്കേരി മുടക്കോഴി പി പി ആർ എം സ്കൂളിൽ ബൂത്തിലിരുന്ന യുഡിഎഫ് സ്ഥാനാർഥി ലിന്റ ജയിംസിനെ പ്രിസൈഡിങ്ങ് ഓഫിസർ ഇറക്കിവിട്ടതായി പരാതി ഉയർന്നു. എന്നാൽ സ്ഥാനർഥി ഏജന്റിനൊപ്പം നിയമ വിരുദ്ധമായി ബൂത്തിലിരുന്നതാണ് നടപടിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...