76 കിലോമീറ്റർ ദൈർഘ്യം, 38 ടെർമിനലുകൾ; ഒടുവിലിതാ ജലമെട്രോ തയ്യാർ

watermetro
SHARE

കൊച്ചി ജലമെട്രോ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 22ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുക. വൈറ്റില കാക്കനാട് പാതയിലുള്ള സര്‍വീസ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കും.

ഒടുവിലിതാ ജലമെട്രോയും യാഥാര്‍ഥ്യമാകുന്നു. വേമ്പനാട് കായലിലൂടെ ജല മെട്രോ ഒാടി തുടങ്ങാന്‍ ഇനി കേവലം ഒരു മാസം നീളുന്ന കാത്തിരിപ്പ് മാത്രം. ഫെബ്രുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈറ്റില മൊബൈിലിറ്റി ഹബ്ബിലെ ടെര്‍മിനലില്‍ നിന്ന് കാക്കനാട് ടെര്‍മിനലിലേക്കാണ് ആദ്യ സര്‍വീസ്. ബാറ്ററി വഴി പ്രവര്‍ത്തിപ്പിക്കുന്ന 23 അത്യാധുനിക ബോട്ടുകള്‍ തയാറായി കഴിഞ്ഞു. കൊച്ചിന്‍ ഷിപ്പ്്യാര്‍ഡാണ് ജലമെട്രോക്ക് ആവശ്യമായ ബോട്ടുകള്‍ നിര്‍മിക്കുന്നത്. 78 ബോട്ടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് കെഎംആര്‍എല്‍ കൊച്ചിന്‍ ഷിപ്പ്്യാര്‍ഡിന് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ പത്ത് ദ്വീപുകളെയാണ് ജലമെട്രോ ബന്ധിപ്പിക്കുന്നത്. 76 കിലോ മീറ്റര്‍  ദൈര്‍ഘ്യമുള്ള .ജലപാതയില്‍ 38 ടെര്‍മിനലുകളാണ് ഉണ്ടാവുക.  

കൊച്ചി ജലമെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കൃത്യം ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പത്തുമാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനായിരുന്നു കെഎംആര്‍എല്‍ ലക്ഷ്യമിട്ടിരുന്നതും. കൊച്ചി കോര്‍പറേഷനു പുറമെ  മൂന്നു മുന്‍സിപ്പാലിറ്റികളും ആറു പഞ്ചായത്തുകളും ജലമെട്രോയുടെ ഭാഗമാകും. രണ്ടു തരം ബോട്ടുകളാണ് ജലമെട്രോയ്ക്കായ് നിര്‍മിക്കുന്നതും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 വലിയ ബോട്ടുകളും 53 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 55 ചെറിയ ബോട്ടുകളും. ജര്‍മന്‍ സാമ്പത്തിക ഏജന്‍സിയായ കെഎഫ്ഡബ്ലുവില്‍ നിന്നുളള വായ്പയാണ് പദ്ധതിയുടെ മുഖ്യമൂലധനം. 576 കോടി രൂപയാണ് ജര്‍മന്‍ വായ്പ. സര്‍ക്കാരിന്‍റ വിഹിതമായി 174 കോടി രൂപയും വിനിയോഗിക്കും 

MORE IN KERALA
SHOW MORE
Loading...
Loading...