ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് പരസ്യ ചിത്രീകരണം; പ്രതിഷേധം

guruvayoor-01
SHARE

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതും വിവാദമായി. 

ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനിയുടെ പരിസരം. ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്ന് പരസ്യത്തിലുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാൻ നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിൽ വരെ കമ്പനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ പോലും ഇതറിഞ്ഞില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ദേവസ്വം ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി കമ്പനി മുദ്ര നീക്കി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിൻ്റെ ഏകാധിപത്യമാണ് ഗുരുവായൂരിൽ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. 

ക്ഷേത്രവും പരിസരവും സാനിറ്റൈസ് ചെയ്യാൻ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയിരുന്നതായി ചെയർമാൻ കെ.ബി.മോഹൻദാസ് പ്രതീകരിച്ചു. 

പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിൻ്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞു. കമ്പനിയുടെ ഫ്ളക്സുകൾ പ്രതിഷേധത്തെ തുടർന്ന് നീക്കി.

MORE IN KERALA
SHOW MORE
Loading...
Loading...