ഐ.എം വിജയന്‍ കിക്കെടുത്തു; കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി

unitedfootball
SHARE

യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീം കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി. സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ രാജ്യാന്തരതാരം ഐ.എം വിജയന്‍ കിക്കെടുത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ മറ്റൊരു ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ആവേശകരമായ തുടക്കമാണ് എടവണ്ണയിൽ കണ്ടത്. കാല്‍പ്പന്തിന്റെ നാട്ടില്‍ ആരംഭിക്കുന്ന പുതിയ ക്ലബിനെ പ്രതീക്ഷയോടെ മലപ്പുറത്തെ ആരാധകര്‍ വരവേല്‍ക്കുന്നത്. 

എല്ലാ ദിവസവും രാവിലെ പരിശീലനമുണ്ട്.  ചടങ്ങില്‍ കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ ആഷിഫ് സഹീര്‍ പ്രാക്ടീസ് ജഴ്‌സി  ക്യാപ്റ്റന്‍ അര്‍ജ്ജുന്‍ ജയരാജിന് കൈമാറി. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം ലീഗിലെ ബിര്‍ ഷോട്ട്, യു.എ.ഇയിലെ അല്‍ഹിലാല്‍ യുണൈറ്റഡ് എന്നിവയാണ് യുണൈറ്റഡ് വേള്‍ഡിന്റെ മറ്റു ക്ലബ്ബുകള്‍. ആദ്യഘട്ടത്തില്‍ കേരള പ്രീമിയര്‍ ലീഗ്,  ഐലീഗ്,ഐ.എസ്.എല്‍ മല്‍സരങ്ങളിലും കളത്തിലിറങ്ങുകയാണ് ലക്ഷ്യം.

MORE IN KERALA
SHOW MORE
Loading...
Loading...