ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ; വിവരം കയ്യിലില്ലെന്ന് മുഖ്യൻ

sabha4444
SHARE

നിയമസഭാ ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ. പ്രതിപക്ഷാംഗങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ ചോദ്യങ്ങൾ 

ഉന്നയിച്ചായിരുന്നു ഭരണപക്ഷത്തിന്റെ തുടക്കം. അന്വേഷണം സംബന്ധിച്ച് പല ചോദ്യങ്ങൾക്കും വിവരം കയ്യിലില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. 

ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്നു വരുത്തി തീർക്കാനുള്ള ശ്രമമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ ജനങ്ങളുടെ കരണത്തടി കിട്ടിയവരാണ് 

പ്രതിപക്ഷമെന്നു മറക്കരുതെന്നു മുഖ്യമന്ത്രി തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പ് കാലത്തിനു തൊട്ടുമുമ്പുള്ള സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കൃത്യമായ പദ്ധതിയുമായിരുന്നു ഭരണപക്ഷത്തെ 

വരവ്.ചോദ്യോത്തര വേളയിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും അവസരം കിട്ടിയ ഭരണ പക്ഷാംഗങ്ങൾ ബാർ കോഴ, സോളർ', പാലാരിവട്ടം, പുനർജനി ,ടൈറ്റാനിയം 

ഉൾപ്പെടെയുള്ള ആരോപണങ്ങളിലെ അന്വേഷണത്തിലെചോദ്യങ്ങളാണ് ഉന്നയിച്ചത്

ഇതോടെ ഭരണപക്ഷത്തിനുള്ള മറുപടിയുമായി പ്രതിപക്ഷ നേതാവ് എഴുനേറ്റു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ ലാവലിൻ ഓർമിപ്പിച്ച് പി.ടി.തോമസ് രംഗത്തെത്തി. അനൂപ് ജേക്കബിന്റേയും, വി.ഡി.സതീശന്റെയും ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായി മറുപടി പറഞ്ഞില്ല

MORE IN KERALA
SHOW MORE
Loading...
Loading...