റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും നിയമനമില്ല; ഹയർ സെക്കന്ററി ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിന്

hse-10
SHARE

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിലേയ്ക്ക്. റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചില്ലെന്നാണ് ആക്ഷേപം. സ്കൂളുകള്‍ തുറക്കുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ ഉറപ്പെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഹയര്‍സെക്കന്‍ഡറി ആസ്ഥാനത്ത് സൂചനാസമരം നടത്താനൊരുങ്ങുകയാണ് ഇവര്‍.  

ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള പരീക്ഷയില്‍ 2019ലെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരാണിവര്‍. അറുനൂറ് പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ 89 പേര്‍ക്ക് അഡ്വൈസ് മെമ്മോ പോയെങ്കിലും കോവിഡില്‍ കുരുങ്ങി ഒരു നിയമനം പോലും നടന്നില്ല. ബാക്കിയുള്ളവരും ആശങ്കയിലാണ്. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതി കാത്തിരിക്കുന്നവരുടെ അവസ്ഥയും ഇതുതന്നെ. 

നിയമന നിരോധനം പിന്‍വലിക്കുന്നതിനൊപ്പം മുന്‍ വര്‍ഷത്തെ പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒപ്പം ബാക്കിയുള്ള ഒഴിവുകള്‍ കൂടി എത്രയും വേഗം പിഎസ്്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മുന്‍ വര്‍ഷങ്ങളില്‍ ചെയ്തത് പോലെ വി.എച്്.എസ്.സി നിയമനങ്ങളും ഹയര്‍സെക്കന്‍ഡറി റാങ്ക് ലിസ്റ്റില്‍ നിന്ന് തന്നെ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...