വേലിയേറ്റത്തിൽ പൊറുതി മുട്ടി ‘ലങ്ക’; തുരുത്തിലെ ദുരിത ജീവിതം

lanka-wb
SHARE

നാലുദിക്കിലും വെള്ളത്താല്‍ ചുറ്റപ്പെട്ട ലങ്കയില്‍ വേലിയേറ്റത്തില്‍ ബുദ്ധിമുട്ടി നാട്ടുകാര്‍ . ശ്രീലങ്കയിലെ കാര്യമല്ല . കൊച്ചി വടക്കന്‍ പറവൂരിലെ ലങ്ക എന്ന തുരുത്തിലെ ഇരുപത്തിരണ്ട് കുടുംബങ്ങളുടെ ദുരവസ്ഥയാണ്. തുരുത്തിന് ചുറ്റും സംരക്ഷണഭിത്തി േവണമെന്ന വര്‍ഷങ്ങളുടെ ആവശ്യം ആവര്‍ത്തിക്കുകയാണ് നാട്ടുകാര്‍.

വടക്കന്‍ പറവൂരിലെ ഏഴിക്കര പഞ്ചായത്തിലെ തുരുത്താണ് ലങ്ക. പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട ലങ്കയുെട നാല് വശവും വെള്ളമാണ്. ലങ്കയിലെ ഇരുപത്തിരണ്ട് കുടുംബങ്ങളാണ് വേലിയേറ്റത്തിലെ വെള്ളപൊക്കക്കെടുതിയുടെ  ദുരിതം അനുഭവിക്കുന്നത്.  വേലിയേറ്റം സാധാരണമാണെങ്കിലും ഇക്കുറി 

ദിവസങ്ങളായി തുടരുന്നതാണ് നാട്ടുകാരെ തീര്‍ത്തും ബുദ്ധിമുട്ടിലാക്കിയതും. പ്രദേശത്തെ ഏക റോഡടക്കം വെള്ളത്തിനടിയിലായതോടെ പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥ . വെള്ളത്തോടോപ്പം മാലിന്യങ്ങളും ഒഴുകിയെത്തുന്നത് പകർച്ചവ്യാധികൾക്ക് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്. 

ലങ്കയ്ക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടി വേലിയേറ്റത്തെ തടയണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. ഏതായാലും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ പഞ്ചായത്ത്  ഭരണസമിതിയുടെ ഉറപ്പ്.ആറുദിവസമായി തുടരുന്ന വേലിയേറ്റത്തില്‍ വെള്ളത്തിനൊപ്പം ഇഴജന്തുക്കളും വീട്ടിലെത്തുക പതിവാണ്. തീര്‌ത്തും ദുസ്സഹമായ ഇത്രയധികം പ്രശ്നങ്ങള്‍ 

ഉള്‍ക്കൊണ്ടാവണം ഈ ഇരുപത്തിരണ്ട് കുടുംബങ്ങളുടെ അവസ്ഥ അധികൃതര്‍ മനസിലാക്കേണ്ടതും.

MORE IN KERALA
SHOW MORE
Loading...
Loading...