മുത്തുകള്‍ കൊണ്ട് സുന്ദരസൃഷ്ടികള്‍; ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നവ്യ

art2
SHARE

മുത്തുകള്‍ കൊണ്ട് സുന്ദര രൂപങ്ങളുണ്ടാക്കുകയാണ് കോഴിക്കോട് പാലാഴി സ്വദേശിനി നവ്യ. നവ്യയുടെ ഈ കഴിവ് ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്

ലോക്ഡൗണിന്റെ വിരസത മാറ്റാന്‍ തിരഞ്ഞടുത്തതാണ് മുത്തുകൊണ്ടുള്ള ഈ സൃഷ്ടികള്‍,. ആദ്യം വസ്ത്രങ്ങളില്‍ ഉണ്ടായിരുന്ന ചെറിയ മുത്തുകള്‍ എടുത്തായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെ മുത്തുവാങ്ങാന്‍ തുടങ്ങി.സ്വര്‍ണ നിറത്തിലുള്ള കുഞ്ഞു മുത്തുകള്‍ ഒട്ടിച്ചുവച്ചാണ് ഒാരോരുത്തരുടേയും മുഖം ഉണ്ടാക്കുന്നത്.ഒത്തിരി ക്ഷമയും സമയവും  ആവശ്യമുള്ളൊരു പണിയാണ്.

എ.പി,ജെ അബ്ദുള്‍ കാലാമിന്റെ ഈ രൂപമാണ് ഏഷ്യാ ബുക്ക് ഒാഫ് റോക്കോഡ്സിലും ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സിലും ഇടം പിടിച്ചത്.11000 മുത്തുകളിലാണ് നാലു ദിവസം കൊണ്ട് കലാമിന്റെ മുഖം ഒരുക്കിയത് .നല്ലൊരു ചിത്രകാരികൂടിയാണ് നവ്യ.

MORE IN KERALA
SHOW MORE
Loading...
Loading...