കോളജുകൾ തുറന്നു; ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം കരുതലിന്റെ അതിജീവന പഠനവും

college
SHARE

വീണ്ടുമൊരു അടച്ചുപൂട്ടലിന് ഇടവരാതെ സുരക്ഷിതമായി കോളജിലെത്തി പഠനം പൂര്‍ത്തിയാക്കാനുറച്ച് വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് കോളജ് അധികൃതരും വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന് പിന്നാലെ ഏറെ നാളുകളായി അടച്ചിട്ടിരുന്ന മലബാറിലെ കോളജുകള്‍ ഭാഗികമായി തുറന്നു. 

നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ കേട്ട് കൈ കഴുകി സുരക്ഷിതമായി ക്ലാസിലെത്തണം. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കോളജിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ആശങ്കയുണ്ടെങ്കിലും കരുതലോടെ പഠനം തുടരാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തയാറെടുപ്പുകളാണ് കോളജുകളിലുണ്ടായിരുന്നത്. സമയബന്ധിതമായി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷയിലേക്ക് നീങ്ങാനാണ് ശ്രമം.

ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം കരുതലിന്റെ അതിജീവന പാഠം കൂടി വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...