ശാസ്ത്ര ലോകത്ത് വിസ്മയം തീർക്കാൻ 'സയൻഷ്യ'; ഭിന്നശേഷിക്കുട്ടികള്‍ക്കായി ലാബ്

research-02
SHARE

ശാസ്ത്രലോകത്തിന് പുതിയ വിസ്മയങ്ങള്‍ സമ്മാനിക്കാന്‍  ഭിന്നശേഷിക്കുട്ടികള്‍ക്കായി പരീക്ഷണ– ഗവേഷണ കേന്ദ്രം. സാമൂഹ്യ സുരക്ഷാ മിഷന്‍, മാജിക് അക്കാദമി  എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേന്ദ്രം . ഇതോട് അനുബന്ധിച്ച് സയന്‍ഷ്യ എന്ന ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.

ഭിന്നശേഷിക്കുട്ടികള്‍ക്ക് ശാസ്ത്ര-പരിസ്ഥിതി സംബന്ധമായ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ലാബാണ് സയന്‍ഷ്യ. കലിഫോര്‍ണിയ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിക്കാണ് ഗവേഷണ മേല്‍നോട്ടം. ഡോ. ഫിനോഷ് തങ്കം,  ഡോ.വിന്‍സെന്റ് പെരേപ്പാടന്‍ എന്നിവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഭിന്നശേഷിക്കുട്ടികളുടെ ഗവേഷണ പ്രോജക്ട് വിവിധ രാജ്യങ്ങളിലെ സയന്‍സ് കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 

സയന്‍ഷ്യ മന്ത്രി മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങള്‍ അകറ്റി കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍  ഗവേഷണ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു. സാമൂഹ്യ സുരക്ഷാമിഷന്‍ മാജിക് അക്കാദമി,  എന്നിവരുടെ സംയുക്താനേതൃത്വത്തിലാണ് കേന്ദ്രം.ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ കൃഷി പരീക്ഷണങ്ങള്‍ ചെയ്തുവരികയായിരുന്നു. ഇതിന്റെ ക്രോഡീകരണവും ലാബില്‍ നിര്‍വഹിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...