പൊലീസ് നോക്കി നിൽക്കെ ഡി.ജെ; ഡിവൈഎഫ്ഐ യുടെ കോവിഡ് മാനദണ്ഡ ലംഘനം

dyfi
SHARE

പൊലീസ് നോക്കി നിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ ഡി.വൈ.എഫ്. ഐ യുടെ ഡി.ജെ മ്യൂസിക്. പത്തനംതിട്ട നഗരസഭ എൽ.ഡി.എഫ് പിടിച്ചതിന്‍റെ വിജയാഹ്ലാദ ചടങ്ങാണ് ആൾക്കൂട്ടത്തിൽ നിറഞ്ഞത്. നഗരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഡി.വൈ.എഫ്.ഐ. പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാത്രി ഏഴു മണിയോടെ സെൻ്റ് പീറ്റേഴ്സ് ജംങ്ഷനിൽ നിന്നാരംഭിച്ച് അബാൻ ജംങ്ഷനിലൂടെ നഗരം ചുറ്റി സെൻട്രൽ ജംങ്ഷനിലാണ് സമാപിച്ചത്.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ജി.നായർ ആണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അടക്കമുള്ള കൗൺസിലർമാർ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...