മഞ്ഞില്‍ കുളിച്ച് മൈനസ് ആയി മൂന്നാർ; സഞ്ചാരികളുടെ പറുദീസ

munnar-wb
SHARE

ഡിസംബറില്‍ മഞ്ഞില്‍ കുളിച്ച് മനോഹരിയാണ് തെക്കിന്‍റെ കാശ്മീര്‍. അല്‍പ്പം വൈകിയെങ്കിലും മൂന്നാര്‍ മൈനസ് ഡിഗ്രിയിലെത്തി തണുത്ത് 

വിറയ്ക്കുകയാണ്. മഞ്ഞുമാസമെത്തിയതോടെ  മൂന്നാറിലെ  റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു.

ഇത്തവണ അല്‍പ്പം താമസിച്ചാണ് തെക്കിന്‍റെ കാശ്മീരില്‍ അതിശൈത്യമെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ പ്രഭാതങ്ങള്‍  മൈനസ് ഡിഗ്രിയാണ്. മൈനസ് ഒന്നുമുതല്‍ 6 ഡിഗ്രിവരെയാണ് മൂന്നാറിലെ വിവിധ മേഖലകളില്‍ രേഖപ്പെടുത്തിയത്.  നിരവധിസഞ്ചാരികളാണ്  ഇവിടേയ്ക്കെത്തുന്നത്.ഏറ്റവും കൂടുതല്‍ തണുപ്പ് നയമകാട് പള്ളിവാസല്‍ മേഖലകളിലാണ്, ഇവിടെ മൈനസ് ആറ് ഡിഗ്രി വരെയെത്തി. ഗുണ്ടുമലൈയില്‍ 5 ഡിഗ്രിയും. മാട്ടുപെട്ടി 

മൂന്ന്, പെരിയകനാല്‍ മൂന്ന്, സെവന്‍മല 2, ചെണ്ടുവരൈ 2, ലക്ഷ്മി, നല്ലതണ്ണി എന്നിവടങ്ങളില്‍ മൈനസ് ഒന്നുമാണ് രേഖപ്പെുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും തണുപ്പ് വര്‍ധിച്ച് മൈനസ് പത്തു ഡിഗ്രിയില്‍ വരെ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

MORE IN KERALA
SHOW MORE
Loading...
Loading...