ജയസൂര്യയുടെ സ്നേഹക്കൂടിന്റെ തണലിൽ സരസ്വതിയും കുടുംബവും; ഗൃഹപ്രവേശം

jayasurya-wb
SHARE

മുളന്തുരുത്തിയിലെ സരസ്വതിക്കും കുടുംബത്തിനും ഇനി പുതിയ വീട്ടിലിരുന്ന് പുതുവർഷത്തെ വരവേൽക്കാം.  നടൻ ജയസൂര്യ നിർമ്മിച്ചു നൽകിയ 

സ്നേഹക്കൂട്ടിലാണ് ഇനി താമസം. രാവിലെ താരത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശം.

തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം.  മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ വെളിച്ചവുമായി നടൻ ജയസൂര്യ കടന്നുവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഭൂമിയുള്ള നിർധന കുടുംബങ്ങൾക്ക് വീട് നൽകാൻ ജയസൂര്യ ആരംഭിച്ച സ്നേഹക്കൂട് പദ്ധതിയിൽ ഇവരെയും ഉൾപ്പെടുത്തി അങ്ങനെ കോവിഡ് കാലത്ത് തന്നെ സ്വപ്നം യാഥാർത്ഥ്യമായി.

വീട് മാത്രമല്ല ടിവി ഉൾപ്പെടെ ഉപകരണങ്ങളും താരം സമ്മാനിച്ചു. കുടുംബത്തിന് സന്തോഷത്തിന്റെ നിമിഷങ്ങൾ.അർഹതയുള്ള കൂടുതൽ ആളുകൾക്ക് വീട് വച്ച് നൽകാനുള്ള ശ്രമത്തിലാണ് ജയസൂര്യ. സ്നേഹക്കൂടിന്റെ ആദ്യ വീട് തൃപ്പൂണിത്തുറയിലാണ് പണിതുനൽകിയത്.

MORE IN KERALA
SHOW MORE
Loading...
Loading...