ഹൗസ് ബോട്ട് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവായി ക്രിസ്മസും പുതുവത്സരവും

kumarakom-tourism-04
SHARE

കുമരകത്തെ ഹൗസ് ബോട്ട് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവായി ക്രിസ്മസും പുതുവത്സരവും. കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ തിരിഞ്ഞു നോക്കാതിരുന്ന കുമരകത്ത്  സഞ്ചാരികളുടെ തിരക്കേറി.  

മണ്‍സൂണ്‍ പോലെ തന്നെ കുമരകത്തിന് വളരെ പ്രധാനപ്പെട്ട സീസണാണ് ക്രിസ്തുമസ് പുതുവത്സര നാളുകള്‍. മകരമഞ്ഞിന്റെ കുളിര്‍മ്മയും കായല്‍ക്കാറ്റിന്റെ അനുഭൂതിയും നുകരാന്‍ ഈനാളുകളില്‍ എണ്ണമറ്റ സഞ്ചാരികളാണ് കുമരകത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ കോവിഡ് ഉയര്‍ത്തിയ ഭീഷണി ടൂറിസം മേഖലയെ പാടെ തകര്‍ത്തപ്പോള്‍ ക്രിസ്മസ് പുതുവത്സര സീസണിലും ഒരു തിരിച്ചുവരവ് കുമരകം പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ സഞ്ചാരികൾ കുമരകത്ത്കാരുടെ പ്രതീക്ഷതെറ്റിച്ചു. കോവിഡിന്റെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് തന്നെയാണ് ഹൗസ് ബോട്ട് മേഖല സഞ്ചാരികളെ വരവേല്‍ക്കുന്നത്. ബോട്ടുകളില്‍ തെര്‍മല്‍ സ്‌കാനറുകളും, അണുനശീകരണ സംവിധാനങ്ങളും സജ്ജം.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിയായത് മുതല്‍ ഹൗസ് ബോട്ടുകള്‍ പൂര്‍ണ്ണ സജ്ജമാക്കാനുള്ള നടപടികളും ബോട്ടുടമകള്‍ ആരംഭിച്ചിരുന്നു. മറ്റ് മേഖലകളില്‍ തൊഴില്‍ തേടി പോയിരുന്ന ജീവനക്കാരും തിരികെയെത്തി. ക്രിസ്തുമസ് പുതുവത്സര സീസണില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. യാത്രാ നിരക്കുകളിലും വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...