കഴിഞ്ഞ ക്രിസ്മസ്-ബംപർ ജേതാവ് ഇപ്പോൾ എവിടെ? കാണാം രാജന്‍റെ ജീവിതം

lottery
SHARE

കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര ബംപറിന്‍റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ലഭിച്ച പൊരുന്നന്‍ രാജന്‍ ജീവിതത്തിലെ സ്വപ്നങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ്. കണ്ണൂര്‍ മാലൂര്‍ കൈതച്ചാല്‍ കോളനിയിലെ രാജന്‍ റബര്‍ ടാപ്പിങ്ങ് തൊഴിലുമായി സജീവവുമാണ്.

വലിയ മാറ്റങ്ങളൊന്നുമില്ല, സാധാരണക്കാരനായി തന്നെ ജീവിതം മുന്നോട്ടുപോകുന്നു. സ്ഥലം വാങ്ങി പുതിയ വീടിന്‍റെ നിര്‍മാണം തുടങ്ങി. സ്ഥിരം വരുമാനം ലക്ഷ്യമിട്ട് ചെറിയ റബര്‍ തോട്ടം വാങ്ങി. വീടിനു സമീപത്തെ മുത്തപ്പന്‍ മടപ്പുര നിര്‍മാണത്തിന് സഹായം നല്‍കി. റബര്‍ ടാപ്പിങ്ങ് തൊഴിലുമായി മുന്നോട്ട് പോവുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുറച്ച് ദിവസങ്ങളായി ജോലിക്ക് പോകാറില്ല. 

കുറച്ചുപേര്‍ക്കെങ്കിലും ചെറുതും വലുതുമായ ചികിത്സ സഹായം നല്‍കാനായതാണ്  സന്തോഷം. ജപ്തി നടപടിവരെ എത്തിയ ബാങ്ക് വായ്പ തിരിച്ചടച്ചു. മകള്‍ക്ക് മികച്ച വിദ്യഭ്യാസം ഉറപ്പാക്കണം.

ചികിത്സ സഹായം മറയാക്കി തട്ടിപ്പു നടത്തുന്ന ചിലരും തന്നെ തേടിയെത്താറുണ്ടെന്ന് രാജന്‍ പറയുന്നു. എന്തായാലും, ജീവിതത്തിലെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള യാത്രയില്‍, ഇപ്പോഴും ലോട്ടറി എടുക്കാന്‍ മറക്കാറില്ല.

MORE IN KERALA
SHOW MORE
Loading...
Loading...