‘ഇതാണ് നവോഥാനം’; ആര്യ തലപ്പത്ത്; സിപിഎമ്മിന് കയ്യടി; പുതുചുവട്: മാതൃക

mayor-arya-social-media
SHARE

കേരള രാഷ്ട്രീയത്തിലെ തന്നെ അപൂർവ തീരുമാനത്തിലൂടെ മുന്നേറ്റത്തിന്റെ പാത സജീവമാക്കുകയാണ് ഇടതുപക്ഷം. 21 വയസ്സുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപറേഷൻ മേയറാക്കി പ്രഖ്യാപിക്കുന്നതിലൂടെ തലസ്ഥാനത്തിന് പുറത്തും ഉയർത്തിക്കാട്ടാവുന്ന മികച്ച മാതൃക കൂടിയാണ് ഈ നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് സിപിഎമ്മിന് ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും. ഇതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളും രാഷ്ട്രീയഭേദമന്യേ കയ്യടി ഉയരുകയാണ്. യഥാർഥ നവോഥാനം എന്നാണ് ഒരുവിഭാഗം പേർ  ഫെയ്സ്ബുക്കിൽ കുറിച്ചത്. 

‘ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സി.പി.എം തീരുമാനം. 21 വയസാണ്, എസ്എഫ്ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.’ ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കിൽ ഇത്തരത്തിലുള്ള അഭിനന്ദനകുറിപ്പുകൾ നീളുകയാണ്.

രാജ്യത്ത് തന്നെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. മുടവൻമുകൾ കൗൺസിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. 

ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്‍, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാന്‍ കാരണമായത്.

MORE IN KERALA
SHOW MORE
Loading...
Loading...