മാര്‍ച്ച് 31 ന് മുന്‍പ് അക്കാദമിക്ക് വര്‍ഷവും പരീക്ഷകളും പൂര്‍ത്തിയാക്കും; ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

edumeet
SHARE

മാര്‍ച്ച് 31 ന് മുന്‍പ് അക്കാദമിക്ക് വര്‍ഷവും പരീക്ഷകളും പൂര്‍ത്തയാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് വെട്ടിക്കുറക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പത്ത്, പന്ത്രണ്ട് ക്്ളാസുകളിലെ പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗം ചര്‍ച്ചചെയ്യും. 

വികേടേഴ്സ് വഴിയും ഒാണ്‍ലൈനായും തുടരുന്ന ക്്ളാസുകളിലൂടെ 17 വിഷയങ്ങള്‍ പൂര്‍ത്തീകരിക്കും. കണക്ക്, സയന്‍സ്, ഇംഗ്്ളിഷ്,് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 10, 12 ക്്ളാസുകളിലെ എല്ലാ പാഠഭാഗങ്ങളും ഫെബ്രുവരി അവസാനത്തോടെ വിക്ടേഴ്സിലൂടെ കുട്ടികളിലേക്കെത്തിക്കും. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പൊതുപരീക്ഷകള്‍ക്ക് തയ്യാറാക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍. മാര്‍ച്ച് 31 ന് മുന്‍പ് പരീക്ഷകളും പൂര്‍ത്തിയാക്കാണ് ാലോചിക്കുന്നത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ബോര്‍ഡുകളുടെ തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. സിലബസില്‍ എന്തെങ്കിലും കുറക്കണോ എന്ന് പൊതു തീരുമാനം ആവശ്യമാണ്. നീറ്റ് , ജെഇഇ പരീക്ഷകള്‍ക്ക് എല്ലാ ബോര്‍ഡുകളുടെയും  തീരുമാനം കണക്കിലെടുത്താവും ചോദ്യപേപ്പര്‍ തയ്യാറാക്കുക . കൂടാതെ പരീക്ഷാ തീയതികളും നിശ്ചയിക്കണം.  പ്്ളസ് 2 വില്‍ കുറച്ചുകുട്ടികള്‍മാത്രം പഠിക്കുന്ന വിഷയങ്ങള്‍ക്ക്് യൂട്യൂബിലൂടെ ക്്ളാസുകള്‍നല്‍കും. തീരെ കുറച്ചുപേര്‍ പഠിക്കുന്ന ഏതാനും സ്്കൂളുകളില്‍ മാത്രം ഉള്ള വിഷയങ്ങള്‍ക്ക് സ്്കൂള്‍ഗ്രൂപ്പുകളില്‍ ക്്ളാസ് തയ്യാറാക്കും. റിവിഷനും വിപുലമായ സജ്ജീകരണം ഉണ്ടാക്കാനാണ് ആലോചന. എന്നാല്‍ പലവിയങ്ങളുടെയും വിക്്ടേഴ്സ് ക്്ളാസുകള്‍ 40 മുതല്‍ 50 ശതമാനം വരെയെ ഇത് വരെ പൂര്‍ത്തിയായിട്ടുള്ളൂ. പ്രാക്ടിക്കല്‍ ക്്ളാസുകള്‍തുടങ്ങാനായിട്ടില്ല.  ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം അറിഞ്ഞശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.  തുടര്‍മൂല്യനിര്‍ണയം , ഗ്രേസ്മാര്‍ക്ക് എന്നിവയിലും സ്്കൂള്‍തുറക്കാനാകാത്ത സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കുകയാണ്. ഒന്‍പതാം ക്്ളാസുവരെയുള്വവര്‍ക്ക് All Promotion നല്‍കുന്ന രീതി തുടരും. 1 മുതല്‍ 9 വരെയുള്ളവര്‍ക്ക്  ഒാണ്‍ലൈന്‍പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...