വയനാട്ടില്‍ ഇക്കുറി മെഡിക്കല്‍ കോളേജ് പ്രധാന പ്രചാരണ ചര്‍ച്ചയായില്ല; കാരണം ഇങ്ങനെ

medical-campagin-01
SHARE

വയനാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി മെഡിക്കല്‍ കോളേജ്  പ്രധാന പ്രചാരണ ചര്‍ച്ചയായില്ല. ചികില്‍സാ സൗകര്യപദ്ധതികളുടെ പേരുപറഞ്ഞായിരുന്നു കഴിഞ്ഞ കുറേക്കാലമായി വയനാട്ടില്‍ മുന്നണികള്‍ വോട്ടുതേടിയിരുന്നത്.

2010 ന് ശേഷം എല്ലാ തിരഞ്ഞെടുപ്പിലും മുഖ്യ പ്രാദേശിക പ്രചരണായുധം മെഡിക്കല്‍ കോളേജായിരുന്നു. മൂന്നു മുന്നണികളും ഇത് ഫലപ്രദമായി ഉപയോഗിച്ചുപോന്നു. സര്‍ക്കാറിന് സൗജന്യമായി ലഭിച്ച ഭൂമി ഉപേക്ഷിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ്. നേരത്തെ കണ്ടുവെച്ച ഭൂമിയിലെ പദ്ധതി അട്ടിമറിച്ചെന്ന ആക്ഷേപം യു.ഡി.എഫിനുണ്ട്. 

എന്നാല്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍ അഴിമതിയെന്ന ആരോപണം ഇപ്പോള്‍ ഉന്നയിച്ചാല്‍ വികസനത്തിന് തുരങ്കം വെക്കുമെന്ന പേരുദോഷം എതിരാളികള്‍ വീഴ്ത്തുമെന്നായിരുന്നു യു.ഡി.എഫിന്റെ ആശങ്ക. സൗജന്യമായി ലഭിച്ച അമ്പതേക്കര്‍ ഭൂമിയില്‍ 2011 ല്‍ മെഡിക്കല്‍കോളേജിന് ശിലാഫലകമിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് സമ്മതിക്കുന്നു.

മെഡിക്കല്‍ കോളേജെന്ന വാഗ്ദാനം ഇടതുമുന്നണിക്കും വലിയ പ്രചരണമാക്കാനായില്ല. സ്വകാര്യമെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുന്നത് എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ലാത്തതാണ് കാരണം.വിദഗ്ദസമിതി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിന്നീട് കാര്യമായ അനക്കമുണ്ടായില്ല.

MORE IN KERALA
SHOW MORE
Loading...
Loading...