സമരത്തിനിടെ ഒരുവിഭാഗം ഡോക്ടർമാർ ആശുപത്രിയില്‍; രോഗികള്‍ക്ക് ആശ്വാസം

doctor-strike
SHARE

ഡോക്ടര്‍മാരുടെ പണിമുടക്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ ഒട്ടേറെ രോഗികള്‍ വലഞ്ഞെങ്കിലും പ്രതിസന്ധി ഗുരുതരമായില്ല. സമരത്തിനിടയിലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഒപിയിലെത്തിയതാണ് ആശ്വാസമായത്. കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും സമാനമായിരുന്നു സ്ഥിതി. 

മിക്ക ആളുകള്‍ക്കും പറയാനുള്ളത് ഇതുതന്നെ. അല്‍പ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും ഡോക്ടറെ കാണാനായതിന്‍റെ ആശ്വാസത്തിലാണിവര്‍. എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രം. ഇതിനിടെ ഒപിയിലെത്തിയ ചില ഡോക്ടര്‍മാരെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ തടഞ്ഞു. 

സമരത്തെക്കുറിച്ച് അറിയാതെ എത്തിയ രോഗികളും നിരവധി. എന്നാല്‍ ഡോക്ടര്‍മാരെ പണിമുടക്കിലേയ്ക്ക് തള്ളിവിട്ടതാണെന്ന് കെജിഎംസിടിഎ. 

അത്യാഹിത വിഭാഗം പതിവ് പോലെ പ്രവര്‍ത്തിച്ചതിനാല്‍ അടിയന്തര ചികില്‍സ നല്‍കുന്നതിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തടസമുണ്ടായില്ല. ഓപിയില്‍ ഡോക്ടറെ കാണാനായി ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന ചില രോഗികള്‍ക്കും  അത്യാഹിത വിഭാഗത്തില്‍ ചികില്‍സ നല്‍കി. 

MORE IN KERALA
SHOW MORE
Loading...
Loading...