പ്ലാസ്റ്റിക്കിനെ അകറ്റി; പെരുമ്പാവൂര്‍ നഗരസഭയില്‍ ശുചിത്വമിഷന്‍ വക ഹരിതബൂത്ത്

Specials-HD-Thumb-LSG-Election-Haritha-Booth
SHARE

പെരുമ്പാവൂര്‍ നഗരസഭയില്‍  ശുചിത്വമിഷന്‍ വക ഹരിതബൂത്ത് . പ്ലാസ്റ്റിക്കിനെ പൂര്‍ണമായും അകറ്റി പ്രകൃതിദത്ത ഉല്‍ന്നങ്ങള്‍കൊണ്ടാണ് ബൂത്ത് വോട്ടെടുപ്പിന് സജ്ജമാക്കിയത്.

അടുത്ത് നിൽക്കാം പ്രകൃതിയോട് ...അകന്നിരിക്കാം കോവിഡിനോട് . പുതിയകാലത്തിന്റെ സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് ഈ ബൂത്ത് നല്‍കുന്നത്. .എള്ളോളം പ്ലാസ്റ്റിക്കില്ല ബൂത്തില്‍ ഒരിടത്തും . പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന രൂപകല്‍പന. തെങ്ങോല ചേമ്പില വാഴയില  തഴപ്പായ.... ബുത്ത് നിര്‍മിക്കാനുപയോഗിച്ചത് ഇവയെല്ലാം ..മെടഞ്ഞെടുത്ത തെങ്ങോലകൊണ്ടാണ് വോട്ടര്‍മാര്‍ക്ക് ക്യൂനില്‍ക്കുന്നതിനുള്ള ഭാഗം േവര്‍തിരിച്ചിരിക്കുന്നത് . വോട്ടര്‍മാര്‍ക്കുള്ള സന്ദേശങ്ങളും നിര്‍ദേശങ്ങളും എഴുതിപ്രദര്‍പ്പിച്ചിരിക്കുന്നത് ചേമ്പിലയില്‍ . തെങ്ങോലയില്‍ തീര്‍ത്ത കുട്ടകളാണ് മാലിന്യം നിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയത് .അങ്ങിനെ കാണാനും അനുഭവിക്കാനും ഒരുപാടുണ്ട് ഈ ബുത്തില്‍ .  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.നഗരസഭ ഹെൽത്ത് വിഭാഗം ശുചീകരണ തൊഴിലാളികൾ,ഹരിത കർമസേനാംഗങ്ങൾ, ശുചിത്വ മിഷൻ വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമാണം.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം തന്നെ പ്രകൃതി സംരക്ഷണ മാതൃക കൂടി ഉയർത്തിക്കാട്ടുകയാണ് നഗരസഭ.

MORE IN KERALA
SHOW MORE
Loading...
Loading...