‘ആശ’യാണ്, പ്രചോദനമാണ്; പരിമിതികളെ മറക്കാൻ പഠിപ്പിക്കുന്ന അധ്യാപിക

asha-wb
SHARE

കാഴ്ചയുടെ പരിമിതികളെ ഉള്‍ക്കാഴ്ചയിലൂടെയും പഠനത്തിലൂടെയും മറികടന്ന് കാസര്‍കോട് രാവണീശ്വരത്തെ ഒരധ്യാപിക. വിപാസന എന്ന തന്‍റെ വ്ലോഗിലൂടെ കാഴ്ച പരിമിതിയുള്ള മറ്റുള്ളവര്‍ക്കുകൂടി  പ്രചോദനമാവുന്ന ആശാലതയെ പരിചയപ്പെടാം

ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്, പാചകവും യാത്രയുമൊക്കെ പ്രധാന ഹോബികള്‍, പോകുന്ന സ്ഥലങ്ങളും ചെയ്യുന്ന കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കണം. അമാനുഷിക കാര്യങ്ങളല്ലെങ്കിലും ഇനിയും കാഴ്ചയില്ലാത്തതിനെ വലിയ പോരായ്മയായി കാണുന്നവര്‍ക്ക് മറുപടിയാകണം, 

പ്രചോദനമാകണം. വാട്സാപ്പ് കൂട്ടായ്മകള്‍ ആശാലതയെ ഏറെ സഹായിച്ചു. അങ്ങനെ ഒരുമാസം മുന്‍പാണ് വ്ലോഗുകള്‍ ചെയ്യാന്‍ തുടങ്ങിയത്. കാഴ്ചപരിമിതിക്ക് പരിമിതിയുണ്ട്, എന്നാല്‍ തന്‍റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അതില്ല. ഇതാണ് ആശാലതയുടെ വിജയമന്ത്രം. വിപാസന എന്ന 

പേരിലാണ് വ്ലോഗുകള്‍. പാചകത്തിലായാലും മറ്റ് വീട്ടുജോലികള്‍ ആയാലും കാഴ്ച പരിമിതിയുള്ളവര്‍ എന്ത് ചെയ്യും എന്ന് അനാവശ്യ ആശങ്കയുള്ളവര്‍ക്കാണ് അടുത്ത വ്ലോഗ്. വൈകല്യങ്ങളെ അവസരങ്ങളാക്കി മാറ്റി ജീവിതം മുന്‍പോട്ടുകൊണ്ടോപോകുന്ന ആശാലതയെ പോലുള്ളവര്‍ അനവധിയാളുകളുടെ പ്രതീക്ഷയാണ് 

MORE IN KERALA
SHOW MORE
Loading...
Loading...