പാട്ട് പാടി വോട്ടു തേടുന്ന സ്ഥാനാർഥി; കാലടിക്കാഴ്ച

singer-election-02
SHARE

കാലടി ഗ്രാമപഞ്ചായത്തിൽ പാട്ട് പാടി വോട്ടു തേടുന്നൊരു സ്ഥാനാർഥിയുണ്ട്. പതിനേഴാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റീജ ആന്റു. വിവിധ റിയാലിറ്റി ഷോകളിലും പങ്കെടുത്ത് വിജയിച്ച ഗായിക കൂടിയാണ് റീജ. 

വോട്ടഭ്യർഥിച്ച് ചെല്ലുമ്പോഴും സ്ഥാനാർഥിയുടെ പാട്ട് കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം. വോട്ടർമാരുടെ അഭ്യർഥന നിരസിക്കാൻ റീജയ്ക്കും തോന്നാറില്ല. എല്ലാ ഞായറാഴ്ച്ചകളിലും വൈകിട്ട് റീജയുടെ വീട്ടുമുറ്റത്ത് ജാതിമത - രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ ഒത്തുചേരും. നാടിന്റെ സൗഹൃദ കൂട്ടായ്മ കൂടിയാണത്. സ്ഥാനാർഥിയായിട്ടും പതിവ് തെറ്റിച്ചില്ല. 

അങ്കമാലി മെലഡീസ് ഗാനമേള ട്രൂപ്പിലെ പ്രധാന ഗായികയാണ് റീജ. ഭക്തിഗാനരംഗത്തും സജീവമാണ്. പാട്ട് പാടിയുള്ള വോട്ട് തേടൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് റീജ. 

MORE IN KERALA
SHOW MORE
Loading...
Loading...