ഇന്ന് ദേശീയ ക്ഷീര ദിനം; ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം

varghese-wb
SHARE

ധവള വിപ്ലവത്തിന്റെ നായകനായ  ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം ആയ ഇന്ന് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നു.‌ ക്ഷീര കർഷകരെ ഒന്നുമില്ലായ്മയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഈ കോഴിക്കോട്ടുകാരൻ നടത്തിയ പ്രയത്നമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന പദവി സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്

 ഫിസിക്സും ന്യൂക്ലിയർ സയൻസും പഠിക്കാൻ ആഗ്രഹിച്ച വർഗീസ് കുര്യൻ എന്ന കോഴിക്കോട്ടുകാരന്റെ ജീവിത നിയോഗം പക്ഷേ മറ്റൊന്നായിരുന്നു. ഉപരിപഠനം കഴിഞ്ഞെത്തിയ വർഗീസ് കുര്യനെ ഗുജറാത്തിലെ ആനന്ദ് എന്ന കുഗ്രാമത്തിലേക്കാണ് സർക്കാർ നിയോഗിച്ചത്.8 മാസം കൊണ്ട്‌ തന്നെ അവിടെ നിന്ന്‌ രാജിവെച്ചു രക്ഷപെടാൻ ശ്രമിച്ച വർഗീസ് കുര്യൻ അവിചാരിതമായാണ്   ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ക്ഷീരകർഷകരെ രക്ഷിക്കുന്നതിനുള്ള ഒരു മഹാ മുന്നേറ്റത്തിന്റെ  ഭാഗമായി മാറിയത്.1950ഇൽ കെയ്റ മിൽക്ക് യൂണിയൻ ജനറൽ മാനേജർ ആയി ചുമതലയേറ്റ വർഗീസ് കുര്യൻ ആനന്ദിലെ  ക്ഷീരകർഷകരുടെ ആനന്ദം  നിറഞ്ഞ നാളുകൾക്ക് തുടക്കമിട്ടു. ഒന്നുമില്ലായ്മകളിൽ വലഞ്ഞ ക്ഷീരകർഷകരുടെ ഒരുമിച്ച് കൂട്ടി  അവരെ  ശക്തിപ്പെടുത്തി 1957ഇൽ  അമൂൽ  എന്ന ബ്രാൻഡിന് തുടക്കമിടാൻ അദ്ദേഹത്തിന് സാധിച്ചു. പാൽപ്പൊടിയും, കണ്ടൻസ്ഡ് മിൽക്കും വികസിപ്പിച്ചതോടെ കുത്തക ബ്രാൻഡുകളോട് മത്സരിച്ച്  പിടിച്ചുനിൽക്കാൻ അമൂലിനു  സാധിച്ചു. കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിക്കപ്പെട്ടു.  അമൂലിന്റെ വിജയ പാഠങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനും ലോകത്തിലെ  ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന നേട്ടം ഇന്ത്യക്ക് കൈവരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചു. തൊണ്ണൂറാം വയസ്സിൽ ആയിരുന്നു കുര്യന്റെ വിയോഗം.  അന്ത്യവിശ്രമം കൊള്ളുന്നതും ആനന്ദിൽ തന്നെ. ഇന്ന് 15 മണിക്കൂർ നീളുന്ന  കുക്കത്തോൺ സംഘടിപ്പിച്ചാണ് അമൂൽ qകുര്യന്റെ ജന്മദിനം ആഘോഷിക്കുന്നത്. രാവിലെ 6 മണി മുതൽ 9 മണി വരെ നീണ്ടുനിൽക്കുന്ന ലൈവ് കുക്കത്തോണിൽ 30 സ്ഥലങ്ങളിൽനിന്നുള്ള ഷെഫുമാർ പാൽ കൊണ്ടുള്ള  ഭക്ഷ്യവിഭവങ്ങൾ അവതരിപ്പിക്കും

MORE IN KERALA
SHOW MORE
Loading...
Loading...