കിട്ടിയ 'ഓട്ടോ'യുമായി വീട്ടിലെത്തിയപ്പോൾ 'ഫാൻ'..!; മാറിമറിഞ്ഞ് ചിഹ്നം

fan-auto
SHARE

കിട്ടിയ ഒ‍ാട്ടോ ചിഹ്നം വീട്ടിൽ എത്തിയപ്പോൾ ടേബിൽ ഫാൻ ആയി. പാറശാല പഞ്ചായത്തിലെ ആടുമൻകാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വൈ.ശ്യാമിന് ലഭിച്ച ചിഹ്നം ആണ് അര മണിക്കൂറിനുള്ളിൽ മാറി മറിഞ്ഞത്. ഇന്നലെ വൈകിട്ട് 3.30ന് റിട്ടേണിങ് ഒ‌ാഫീസറിൽ നിന്ന് ചിഹ്നം ഒ‍ാട്ടോയാണെന്ന് രേഖപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു. നെയ്യാറ്റിൻകര നിന്ന് തിരിച്ച് 4.05ന് അമരവിളയിൽ എത്തിയപ്പോൾ ഫോണിൽ വിളിച്ച് ഒ‍ാട്ടോ ചിഹ്നത്തിൽ മത്സരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.

രാത്രി 7.30ന് വീട്ടിൽ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ആണ് ചിഹ്നം ടേബിൽ ഫാൻ ആണെന്ന് വ്യക്തമാക്കുന്ന നോട്ടിസ് ചുമരിൽ പതിച്ചത് കാണുന്നത്. ആവശ്യപ്പെട്ടിരുന്ന ചെണ്ട, കൂട, ഫാൻ എന്നിവ മറ്റ് സ്ഥാനാർഥികൾക്ക് നൽകി കഴിഞ്ഞതിനാൽ ഒ‍ാട്ടോ ചിഹ്നം അനുവദിക്കാം എന്ന് പറഞ്ഞത് അധികൃതർ ആണെന്ന് ശ്യാം പറയുന്നു. ടേബിൾ ഫാൻ നേരത്തെ ആവശ്യപ്പെട്ടതിനാൽ ചിഹ്നം മാറ്റി നൽകുന്നു എന്നാണ് നോട്ടിസിലെ ഉള്ളടക്കം. മുന്നണികൾക്ക് വിമതർ വരെ മത്സരിക്കുന്ന വാർഡിൽ ആറ് സ്ഥാനാർഥികൾ രംഗത്തുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...