പെന്‍ഷന്‍ മുടങ്ങി വയനാട്ടിലെ അരിവാള്‍ രോഗികൾ; ദുരിത ജീവിതം

sickel-cell-pension-05
SHARE

ഒമ്പത് മാസമായി പെന്‍ഷന്‍ മുടങ്ങി വയനാട്ടിലെ അരിവാള്‍ രോഗികള്‍. ചികില്‍സയ്ക്കും മറ്റും വലിയ ബുദ്ധിമുട്ട് നേരിടുകയാണ് ആയിരത്തോളം രോഗികള്‍.

പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഒാഫീസുകള്‍ പുല്‍പ്പള്ളി സ്വദേശി അനില്‍കുമാറും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനും കയറിയിറങ്ങി. ഫലമില്ലാത്തതിനാലാണ് ഇരുവരും കലക്ടറേറ്റിന് മുന്നില്‍ കുത്തിയിരിക്കുന്നത്. രണ്ടായിരം രൂപയായിരുന്നു മാസ പെന്‍ഷന്‍. എന്നാല്‍ മാസങ്ങളായി ഇത് മുടങ്ങിക്കിടക്കുകയാണ്. കൂലിപ്പണിയാണ് അനില്‍കുമാറിന്. ഭാര്യ അരിവാള്‍ രോഗം ബാധിച്ച്  അഞ്ചു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

ആയിരത്തോളം സിക്കിള്‍ സെല്‍ അനീമിയ രോഗികളുണ്ട് ജില്ലയില്‍. കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത ഇവര്‍ക്ക് കൃത്യമായ ചികില്‍സയും പോഷകാഹാരവും അനിവാര്യമാണ്. കോവിഡ് കാലം കൂടിയായതില്‍ ദുരിതം ഇരട്ടിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...