അനധികൃത ചീനവലകൾ നീക്കിത്തുടങ്ങി; കണ്ടെത്തിയത് ആയിരത്തിലേറെ വലകൾ

fishing-net1
SHARE

കൊച്ചി കായലിലെ അനധികൃത ചീനവലകൾ ഫിഷറീസ് അധികൃതർ നീക്കി തുടങ്ങി. കൊച്ചിയുടെ പല ഭാഗങ്ങളിലായി ആയിരത്തിലേറെ ചീനവലകൾ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ പരിശോധയിലെ കണ്ടെത്തൽ.

പെരുമ്പടപ്പ് , കുമ്പളങ്ങി കായലുകളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ചീനവലകൾ പൊളിച്ചുനീക്കുവാനുള്ള നടപടികളാണ്  ഫിഷറീസ് അധികൃതർ ആരംഭിച്ചത്.  നേരത്തെ നടത്തിയ കണക്കെടുപ്പു പ്രകാരം ആയിരത്തിലേറെ വലകളാണ് ഈ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. കായലിൻ്റെ നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നതിന് പുറമെ പരമ്പരാഗത മൽസ്യതൊഴിലാളികൾക്ക്  മീൻപിടിക്കുവാൻ വള്ളങ്ങളിൽ കടന്നു പോകുന്നതിനും ഇത്തരം തടസം തീർക്കുന്നു. ഇവയെല്ലാം സ്വയം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട് അനധികൃത വലകളിൽ ഫിഷറീസ് ഉദ്യോഗസ്ഥർ ഒരു മാസം മുൻപ്  നോട്ടീസ് പതിച്ചിരുന്നെങ്കിലും ഉടമകൾ പൊളിച്ചുമാറ്റിയിട്ടില്ല. ഇതേ തുടർന്നാണ് ഫിഷറീസ് വകുപ്പ് വലകൾ പൊളിച്ചുനീക്കുവാൻ നടപടി ആരംഭിച്ചത് .ഇതിൻ്റെ തുടക്കമെന്നോണം പൊളിക്കാനുള്ള വലകളിൽ നമ്പർ പതിക്കൽ ജോലികൾ ആരംഭിച്ചു.

സർക്കാർ ഉദ്യോഗസ്ഥർ വരെ അനധികൃത വലകൾ സ്ഥാപിച്ചിട്ടുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്കവാറും വലകളിൽ ജോലി ചെയ്യുന്നത്. മൽസ്യതൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി .

MORE IN KERALA
SHOW MORE
Loading...
Loading...