മലയാളഭാഷാ ഉന്നമനത്തിന് സ്കൂളുകള്‍; ഒരാഴ്ച നീളും ആഘോഷം

malayalamam-03
SHARE

കേരളപ്പിറവി ദിനത്തിന്റെ  ഭാഗമായി  മലയാളഭാഷയുടെ ഉന്നമനത്തിനായി വിദ്യാർഥികളെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ഒരു കൂട്ടം  സ്കൂളുകൾ. കാലടി ശ്രീശാരദ വിദ്യാലയവും സി.ബി.എ.ഇ സ്കൂളുകളുടെ സംഘടനയായ കൊച്ചി മെട്രോ സഹോദയയും സംയുക്തമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടന്ന ചടങ്ങ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. 

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ " മഹാകവി വള്ളത്തോളിന്റെ ഈ വരികൾ ഒരു തവണ മന:പാഠമാക്കിയവർ പിന്നീട് മറക്കാൻ സാധ്യതയില്ല. കേരളപ്പിറവിദിനത്തിൽ, മാതൃഭാഷയുടെ, മലയാളത്തിന്റെ നന്മകൾ വിദ്യാർഥികളിലേക്ക് പകരുകയാണ് ഈ അധ്യാപകർ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മാരകത്തിൽ ദീപം കൊളുത്തിയ ശേഷം വിദ്യാർഥികൾ എം.കെ.സാനു മാഷിനെ സന്ദർശിച്ചു. മലയാളഭാഷയെ കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചറിഞ്ഞു.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് തുടക്കം കുറിച്ചത്. കെ.ജയകുമാർ IAS, ആർ.കെ. ദാമോദരൻ, കാലടി ശ്രീശാരദ വിദ്യാലയം പ്രിൻസിപ്പൾ ഡോ ദീപ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

MORE IN KERALA
SHOW MORE
Loading...
Loading...