ഖദറിനുള്ളിലെ കവിഹൃദയം; എംഎല്‍എയുടെ വിഡിയോ ആൽബം

jayaraj-wb
SHARE

മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തിരക്കിനിടയിലും പാട്ടെഴുത്തുകാരനായി കാഞ്ഞിരപ്പള്ളി എംഎല്‍എ. ഡോ.എന്‍ ജയരാജ്. എംഎല്‍എയുടെ പാട്ട് വീഡിയോ ആല്‍ബമായി അടുത്ത ദിവസം പുറത്തിറങ്ങും. കാഞ്ഞിരപ്പള്ളിയിലെ ഒരുകൂട്ടം യുവാക്കളാണ് എംഎല്‍എയുടെ പാട്ട് ദൃശ്യവത്കരിക്കുന്നത്. 

അധ്യാപകനായി, ജനപ്രതിനിധിയായി ഒടുവില്‍ ഗാനരചയിതാവിന്‍റെ വേഷം കൂടി അണിയുന്നു എന്‍. ജയരാജ് എംഎല്‍എ. ഒരു സ്വകാര്യ ചടങ്ങിനിടെ എം.എല്‍.എ പാടിയ പാട്ട് കാഞ്ഞിരപ്പള്ളിക്കാര്‍ ഏറ്റെടുത്തു.  കാഞ്ഞിരപ്പള്ളിയില്‍ ടൈലറായ ഷിഹാബ് അലിഫാണ് പാട്ട് പാടി ചിത്രീകരിക്കുവാനുള്ള അനുവാദം എംഎല്‍എയില്‍ നിന്ന് വാങ്ങിയത്. എംഎല്‍എയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയതും ഷിഹാബാണ്.

മോഹന കല്ല്യാണി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ദിവസം കൊണ്ട് പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. 

ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് അജാസ് വി.എമ്മാണ്. കാഞ്ഞിരപ്പള്ളി ഡൗണ്‍ ടൗണ്‍ സ്റ്റുഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത ഗാനത്തിന് ജോര്‍ജ് ആന്‍റണി മിക്സിങ് നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അടുത്ത ദിവസം ആല്‍ബം പുറത്തിറക്കും. 

. . 

MORE IN KERALA
SHOW MORE
Loading...
Loading...