കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ്; അന്വേഷണം തുടങ്ങി

kummanam-wb
SHARE

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. 

പണം തിരികെ നൽകി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്കുമ്മനം രാജശേഖരനെതിരെ പരാതി നൽകിയ ആറന്മുള സ്വദേശി പി ആർ ഹരികൃഷ്ണന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആറന്മുള 

സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതതെങ്കിലും ഇൻസ്പെക്ടർ ക്വാറന്റീനിലായതിനാൽ മലയാലപ്പുഴ ഇൻസ്പെക്ടർക്കാണ് അന്വഷണ ചുമതല. പരാതിക്കാരന്റെ മൊഴി പ്രകാരം കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പി.എ ആയിരുന്ന പ്രവീൺ വി.പിള്ളയാണ്. 

ശബരിമലയിൽ വച്ച് കുമ്മനം തന്നെ  പരാതിക്കാരുനുമായി നേരിട്ട് ചർച്ച നടത്തിയെന്നും മൊഴിയിലുണ്ട്. ഒന്നര മണിക്കൂർ സമയമെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തിയത്.  പണം നിക്ഷേപിച്ചിട്ടും കമ്പനി ഉടമയായ പാലക്കാട് സ്വദേശി വിജയൻ  ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ 

തയ്യാറായില്ലെന്നും പരാതിക്കാരൻ മൊഴി നൽകി.  എന്നാൽ ഹരികൃഷണൻ നിക്ഷേപിച്ച മുഴുവൻ പണവും തിരികെ നൽകാൻ തയ്യാറാണെന്നാണ് കമ്പനി ഉടമയുടെ നിലപാട്. കുമ്മനം പ്രതിയായ കേസ് രാഷ്ട്രീയ വിവാദമായതോടെ ബിജെപി തന്നെ പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ഒത്തുതീർപ്പ് നടത്താനും 

ശ്രമിക്കുന്നുണ്ട്. നേതാക്കൾ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീർക്കാനാണ് ശ്രമം. അതേസമയം മുതിർന്ന നേതാവിനെതിരായ കേസ് ആസൂത്രിതമാണെന്ന് ആവർത്തിക്കുകയാണ് ബിജെപി. 

MORE IN KERALA
SHOW MORE
Loading...
Loading...