പ്രണയത്തിന്റെ കടുത്ത നിറഭാവങ്ങൾ; വരകളിൽ വൈവിധ്യം ചാർത്തി യുവ ചിത്രകാരി

sheeja-wb
SHARE

ചിത്രകലയില്‍ പരീക്ഷണങ്ങളിലൂടെ പുതുമ കണ്ടെത്തുകയാണ് കണ്ണൂര്‍ പൂതപ്പാറയിലെ ഷീജ പ്രമോദ്. കടും വര്‍ണങ്ങളോടുള്ള ഇഷ്ടമാണ് ഷീജയുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എങ്കിലും യുവ ചിത്രകാരി ഷീജ പ്രമോദിന്‍റെ ചിത്രങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തും. പ്രണയത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളാല്‍ സമ്പന്നമാണ് വരകളിലേറെയും. പ്രണയവും പ്രകൃതിയും നിറഞ്ഞുനില്‍ക്കുന്നവ.  കടും വര്‍ണങ്ങളോടാണ് ഇഷ്ടം കൂടുതല്‍. രാധാമാധവ സങ്കല്‍പത്തിലെ അപൂര്‍വ ഭാവങ്ങളിലൂടെ കടന്നുപോകണമെങ്കില്‍ ഷീജയുടെ ചിത്രങ്ങള്‍ കാണണം. മിഴികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു ചിത്രകാരി.

ഷീജാസ് ശിവോഹം ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രങ്ങളെല്ലാം. അക്രിലിക് ആര്‍ട്, ബാംബു ആര്‍ട്ട്, സാരി പെയിന്‍റിങ്, മോഡേണ്‍ ആര്‍ട്ട്, സ്റ്റോണ്‍ വര്‍ക്ക് തുടങ്ങിയവയിലെല്ലാം ഷീജ മികവുതെളിയിച്ചിട്ടുണ്ട്. വര്‍ണങ്ങളോടുള്ള അടങ്ങാത്ത സ്നേഹം  മ്യൂറലിലും വിജയം നല്‍കി.

MORE IN KERALA
SHOW MORE
Loading...
Loading...