ക്വാറികളിൽ വിജിലൻസ് റെയ്ഡ്; ഗുരുതരവീഴ്ചകളെന്ന് കണ്ടെത്തൽ

quarryraid1
SHARE

സംസ്ഥാന വ്യാപകമായി ക്വാറികളില്‍ റോയല്‍റ്റി തട്ടിപ്പ്് ഉള്‍പ്പെടെ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് റെയിഡില്‍ കണ്ടെത്തി.. മൈനിംങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ ഭഗത്തും ഗുരുതരവീഴ്ചകളുണ്ടായി. നിയമലംഘനം നടത്തിയ  ഇരുപത്തിരണ്ട് ക്വാറികളില്‍ പരിശോധന തുടരും. അമിതഭാരം കയറ്റിയ ലോറികളില്‍ നിന്ന് പതിനൊന്നുലക്ഷം രൂപ പിഴ ഈടാക്കിയതായും നൂറ്റി മുപ്പത്തിമൂന്ന് പാസില്ലാത്തവാഹനങ്ങള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് അറിയിച്ചു.

അനധികൃത ഖനനം,റോയല്‍റ്റി അടക്കാതിരിക്കുക, പാസില്ലാത്ത വാഹനങ്ങളുടെ  ഉപയോഗം, അമിതഭാരം കയറ്റുക, സ്്പോടക വസ്തുക്കളുടെ തെറ്റായ ഉപയോഗം എന്നിവയാണ് ക്വാറികളുമായി ബന്ധപ്പെട്ട് വിജിലന്‍സിന് ലഭിച്ച പരാതി. 306 ക്വാറികളിലാണ് 67 വിജിലന്‍ന്‍സംഘങ്ങള്‍ റെയിഡ് നടത്തിയത്. 22 ക്വാറികളില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തി. ഇവിടെ കൂടുതല്‍ പരിശോധനകളുണ്ടാകം. വ്യാപകമായി റോയല്‍റ്റി തട്ടിപ്പും വിജിലന്‍സിന്‍റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. 157 വാഹനങ്ങളില്‍ അമിതഭാരം കയറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നിന്ന് 11 ലക്ഷം രൂപ പിഴ ഈടാക്കി. 133 പാസില്ലാത്ത വാഹനങ്ങളും പിടിച്ചെടുത്തു. ഇവ മോട്ടാര്‍വാഹന വകുപ്പിന് കൈമാറി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ നിന്നുമാത്രം 15 വാഹനങ്ങള്‍ പിടിച്ചു.

പാലക്കാട് അമിതഭാരം കയറ്റിയതും, ജിയോളജി ജിഎസ്ടി ബില്ലുകൾ ഇല്ലാത്തതുമായ വാഹനങ്ങള്‍  പടിച്ചെടുത്തു. ഒലവക്കോട് ധോണി, ആലത്തൂർ മേഖല കേന്ദ്രീകരിച്ച് വിജിലൻസ് പരിശോധന നടത്തിയത് പൊലീസ് സഹായത്തോടെയാണ് ജില്ലകളില്‍ പരിശോധന നടത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...