അത്യപൂർവ രോഗത്തിന്റെ പിടിയിൽ 5 വയസുകാരി; രോഗമുക്തിക്ക് സുമനസുകളുടെ സഹായം വേണം

help-parvathi-02
SHARE

അത്യപൂർവമായി മാത്രമുണ്ടാകുന്ന രോഗത്തിന്റെ പിടിയിലാണ് കണ്ണൂർ പൂക്കോട് ഉള്ള അഞ്ചു വയസുകാരി പാർവതി. രോഗമുക്തിയിലൂടെ പാർവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകളുടെ സഹായം കൂടിയേ തീരു.

ഗ്രെ പ്ലേറ്റ്ലെറ്റ്‌ സിൻഡ്രോം എന്ന മാരക രോഗമാണ് പാർവതിയെ കീഴ്പ്പെടുത്തിയത്. ഈ രോഗം പിടിപെട്ട ലോകത്തിലെ തന്നെ എഴുപതാമത്തെയാളാണ് പാർവതിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റ്‌ ന്റെ അളവ് വലിയ തോതിൽ കുറയും. ചെറിയ മുറിവുണ്ടായാൽ പോലും അമിത രക്ത സ്രാവമുണ്ടാകും. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ രോഗം മാറ്റാമെന്ന് ഡോക്ടർമാർ ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷേ അതിനായുള്ള ചിലവ് ഈ കുടുംബത്തിന് താങ്ങാനാവില്ല. ചികിത്സയ്ക്ക് 50ലക്ഷത്തോളം രൂപ ആവശ്യമായി വരും. 

പൂക്കോട് സ്വദേശി വിനോദിന്റെയും ഷർമിളയുടെയും ഏക മകളാണ് പാർവതി. മത്സ്യ വിൽപനയിലൂടെ ജീവിക്കുന്ന വിനോദിന്

ഇത്രയും തുക കണ്ടെത്തുക അസാധ്യമാണ്. പാർവതിയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിന് പാട്യം പഞ്ചായത്ത്‌ പ്രസിഡന്റ് വി  ബാലൻ ചെയർമാനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

VINOD U P

A/c no. 4699108000587

IFSC: CNRB0004699

Mob no: 9497392283

Canara bank , Kathirur branch

MORE IN KERALA
SHOW MORE
Loading...
Loading...